Har Ghar Tiranga Certificate: വീട്ടിൽ ദേശീയ പതാക ഉയർത്തി ‘ഹർ ഘർ തിരംഗാ’ സർട്ടിഫിക്കേറ്റ് വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം

Independence Day 2024 Har Ghar Tiranga Certificate : ആസാദി കാ അമൃത് മഹോത്സവ് എന്ന കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടാണ് 'ഹർ ഘർ തിരംഗാ' അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ ത്രിവർണ പതാക എല്ലാവരും അവരവരുടെ വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.

Har Ghar Tiranga Certificate: വീട്ടിൽ ദേശീയ പതാക ഉയർത്തി ഹർ ഘർ തിരംഗാ സർട്ടിഫിക്കേറ്റ് വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം
Published: 

14 Aug 2024 12:34 PM

രാജ്യം 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിനായി (Independence Day 2024) തയ്യാറെടുത്തു കഴിഞ്ഞു. സ്വാതന്ത്രിദിനാഘോത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രത്യേക ആഘോഷ പരിപാടിയായ ‘ഹർ ഘർ തിരംഗാ’യും സംഘടിപ്പിക്കുന്നുണ്ട്. ആസാദി കാ അമൃത് മഹോത്സവ് എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ഹർ ഘർ തിരംഗാ അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ പൗരന്മാർ എല്ലാവരും അവരവരുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തണമെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെടുന്നത്.

2022ൽ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് നരേന്ദ്ര മോദി സർക്കാർ ഹർ ഘർ തിരംഗാ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. 2022 മുതൽ രാജ്യത്തെ പൗരന്മാർ തങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമാകും.

ALSO READ : Independence Day 2024: ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്‌

ഹർ ഘർ തിരംഗാ സർട്ടിഫിക്കേറ്റ്

വീടുകളിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ പൗരന്മാർക്ക് ചിത്രങ്ങൾ പങ്കുവെക്കാനും സാധിക്കും. ഇത്തരത്തിൽ സെൽഫി ചിത്രങ്ങൾ പങ്കുവെക്കുന്നവർക്ക് കേന്ദ്ര സർക്കാർ പ്രത്യേക സർട്ടിഫിക്കേറ്റാണ് ഹർ ഘർ തിരംഗാ സർട്ടിഫിക്കേറ്റ്. harghartiranga.com എന്ന വെബ്സൈറ്റിലൂടെയാണ് സർട്ടിഫിക്കേറ്റ് ലഭിക്കുക.

വെബ്സൈറ്റ് നൽകുന്ന വിവരം പ്രകാരം 2022ൽ ആറ് കോടിയോളം പേരാണ് സെൽഫി പങ്കുവെച്ച് ഹർ ഘർ തിരംഗ ക്യാമ്പയിന് ഭാഗമായത്. രാജ്യത്തെ 23 കോടി വീടുകളിൽ ദേശീയ പതാക ഉയത്തിയെന്നുമാണ് വെബ്സൈറ്റ് നൽകുന്ന വിവരം. കഴിഞ്ഞ വർഷം 2023ൽ ഈ കണക്ക് പത്ത് കോടി സെൽഫിയായി ഉയർന്നു. ഈ കണക്ക് ഇനിയും വർധിക്കുമെന്ന് പ്രതീക്ഷയാണ് ഇത്തവണയുമുള്ളത്.

ഹർ ഘർ തിരംഗാ സർട്ടിഫിക്കേറ്റ് എങ്ങനെ ലഭിക്കും?

  1. harghartiranga.com എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
  2. തുടർന്ന് ‘Upload Selfie’എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  3. ശേഷം തുറന്ന് വരുന്ന പേജിൽ പേര്, ഫോൺ നമ്പർ, രാജ്യം, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകിയതിന് ശേഷം സെൽഫ് ചിത്രം അപ്ലോഡ് ചെയ്യുക
  4. തുടർന്ന് ‘I Authorize the use of my picture on the portal’ അക്സെപ്റ്റ് ചെയ്യുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
  5. ശേഷം തുറന്ന് വരുന്ന പേജിൽ ‘Generate Certificate’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ ഓൺലൈൻ സർട്ടിഫിക്കേറ്റ് ലഭിക്കുന്നതാണ്. ഇത് ഡൗൺലോഡ് ചെയ്ത് കൈയ്യിൽ സൂക്ഷിക്കുക
Related Stories
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Jharkhand Election Results 2024: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം
Maharashtra Assembly Election 2024: മഹാരാഷ്ട്രയിൽ ‘മഹായുതി’ ​യു​ഗം; കേവല ഭൂരിപക്ഷവും കടന്ന് ചരിത്രവിജയം
Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
Maharashtra Election Result 2024 LIVE: മഹാരാഷ്ട്രയിൽ മഹായുതിയുടെ കൊടുങ്കാറ്റിൽ മഹാ വികാസ് അഘാഡി തകർന്നു; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ