ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്‌ | Independence Day 2024, check which five countries also celebrate it on august 15 apart from India Malayalam news - Malayalam Tv9

Independence Day 2024: ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്‌

Updated On: 

12 Aug 2024 12:56 PM

Countries celebrating Independence Day on 15th August: എല്ലാവര്‍ഷവും ഓഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. എന്നാല്‍ ആ ദിവസം നമുക്ക് മാത്രമല്ല സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ത്യയെ കൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്.

Independence Day 2024: ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്‌

TV9 Bharatvarsh Image

Follow Us On

2024 ഓഗസ്റ്റ് 15ന് ഇന്ത്യന്‍ ജനത തങ്ങളുടെ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. നമ്മുടെ രാജ്യത്തെ  സമരസേനാനികള്‍ കടന്നുപോയ ത്യാഗപൂര്‍ണമായ സാഹചര്യങ്ങളും അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ഓര്‍മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും. 200 വര്‍ഷത്തോളമുണ്ടായിരുന്ന കൊളോണിയല്‍ ഭരണത്തിനെതിരെ നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികള്‍ നടത്തിയ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതിന് ശേഷം രണ്ട് രാജ്യങ്ങളാണ് പിറവിയെടുത്തത് ഇന്ത്യയും പാക്കിസ്ഥാനും.

എല്ലാവര്‍ഷവും ഓഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. എന്നാല്‍ ആ ദിവസം നമുക്ക് മാത്രമല്ല സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ത്യയെ കൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്.

Also Read: World Elephant Day 2024: കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഇനിയെത്ര നാട്ടാനകളുണ്ടെന്ന് അറിയുമോ?

ലിച്ചെന്‍സ്റ്റീന്‍

ലോകത്തിലെ ഏറ്റവും ചെറിയ ആറാമത് രാഷ്ട്രമാണ് ലിച്ചെന്‍സ്റ്റീന്‍. 1866 ഓഗസ്റ്റ് 15നാണ് ജര്‍മനിയില്‍ നിന്ന് ലിച്ചെന്‍സ്റ്റീന്‍ സ്വാതന്ത്ര്യം നേടുന്നത്. 1940 മുതലാണ് ഈ ദിനം ഇവര്‍ സ്വാതന്ത്ര്യദിനമായി ആഘോഷിച്ച് തുടങ്ങുന്നത്. പരമ്പരാഗത കരിമരുന്ന് പ്രയോഗത്തിലൂടെയാണ് ഈ ദിനം ലിച്ചെന്‍സ്റ്റീന്‍ ജനത ആഘോഷിക്കുന്നത്.

ദക്ഷിണ-ഉത്തര കൊറിയ

ഓഗസ്റ്റ് 15 അറിയപ്പെടുന്നത് കൊറിയയുടെ ദേശീയ വിമോചന ദിനമായാണ്. 1945 ഓഗസ്റ്റ് 15നാണ് 35 വര്‍ഷത്തെ ജാപ്പനീസ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് കൊറിയ സ്വാതന്ത്ര്യം നേടുന്നത്. ഗ്വാങ്‌ബോക്ജിയോള്‍ എന്ന പേരിലും ഈ ദിനം അറിയപ്പെടുന്നുണ്ട്. പ്രകാശത്തിന്റെ പുനസ്ഥാപന ദിനം എന്നാണ് ഈ വാക്കിനര്‍ത്ഥം.

റിപ്പബ്ലിക് ഓഫ് കോംഗോ

1960 ഓഗസ്റ്റ് 15ന് ഫ്രാന്‍സില്‍ നിന്നാണ് റിപ്പബ്ലിക് ഓഫ് കോംഗോ സ്വാതന്ത്ര്യം നേടിയത്. കോംഗോ ദേശീയ ദിനം എന്നും ഈ ദിനം അറിയപ്പെടുന്നുണ്ട്. 80 വര്‍ഷത്തോളമാണ് ഫ്രഞ്ച് ഭരണത്തിന് കീഴില്‍ കോംഗോ കഴിഞ്ഞത്.

Also Read: Bihar Temple Stampede : ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം; 9 പേർക്ക് പരിക്ക്

ബഹ്‌റൈന്‍

1971 ഓഗസ്റ്റ് 15നാണ് യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ബഹ്‌റൈന്‍ സ്വാതന്ത്ര്യം നേടുന്നത്. 1931ല്‍ എണ്ണ കണ്ടെത്തുകയും ഒരു റിഫൈനറി നിര്‍മ്മിക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ, ബ്രിട്ടനും ഓട്ടോമന്‍ സര്‍ക്കാരും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ അത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ തുടര്‍ന്നു. പിന്നീട് 1971ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം ബഹ്‌റൈന്‍ ബ്രിട്ടീഷുകാരുമായി ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെക്കുകയായിരുന്നു.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version