CPM Party Congress: ദളിത് പ്രാതിനിധ്യം കൂട്ടുകയല്ല പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ട; പിബിയിലെ ഏക ദളിത് അംഗം ഡോ. രാമചന്ദ്ര ഡോം
Dr. Ramchandra Dome About Dalit PB Members: ദളിത് പ്രാതിനിധ്യം കുറഞ്ഞതിന് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ട് കാര്യമില്ല. ദളിതരുടെ മാത്രമല്ല ന്യൂനപക്ഷങ്ങളുടെ തൊഴിലാളി വര്‍ഗങ്ങളുടെയും പ്രസ്ഥാനമാണ് സിപിഎം എന്നും ഡോം പറഞ്ഞു. പശ്ചിമബംഗാളില്‍ നിന്നുള്ള മുന്‍ ലോകസഭ അംഗം കൂടിയാണ് രാമചന്ദ്ര. കണ്ണൂരില്‍ വെച്ച് 2022ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് അദ്ദേഹത്തെ പിബിയിലേക്ക് തിരഞ്ഞെടുത്തത്.

ചെന്നൈ: പൊളിറ്റ്ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യം കൂട്ടുന്നതല്ല പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയെന്ന് ഡോ. രാമചന്ദ്ര ഡോം. സിപിഎം പൊളിറ്റ്ബ്യൂറോയിലെ ഏക ദളിത് അംഗമാണ് ഡോ. രാമചന്ദ്ര ഡോം. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.
ദളിത് പ്രാതിനിധ്യം കുറഞ്ഞതിന് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ട് കാര്യമില്ല. ദളിതരുടെ മാത്രമല്ല ന്യൂനപക്ഷങ്ങളുടെ തൊഴിലാളി വര്‍ഗങ്ങളുടെയും പ്രസ്ഥാനമാണ് സിപിഎം എന്നും ഡോം പറഞ്ഞു. പശ്ചിമബംഗാളില്‍ നിന്നുള്ള മുന്‍ ലോകസഭ അംഗം കൂടിയാണ് രാമചന്ദ്ര. കണ്ണൂരില്‍ വെച്ച് 2022ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് അദ്ദേഹത്തെ പിബിയിലേക്ക് തിരഞ്ഞെടുത്തത്.
വര്‍ഗീയ മുതലാളിത്ത ശക്തികളെ ചെറുക്കുകയാണ് രാജ്യത്തിന്റെ പ്രധാന ആവശ്യം. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ഇത് വളരെ അപകടകരമാണ്. ഒന്നിച്ച് നിന്നാല്‍ വര്‍ഗീയ ശക്തികളെ കീഴ്‌പ്പെടുത്താന്‍ പറ്റുമെന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും അദ്ദേഹം പറയുന്നു.




Also Read: CPM Party Congress: മധുരയില്‍ ചെങ്കൊടി പാറും; സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം
സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ചാണ് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി. സമ്മേളനം പൊളിറ്റ്ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.