Rob Train Passengers: ട്രെയിൻ പാളം തെറ്റിച്ച് കൊള്ളയടിക്കണം, യൂട്യൂബ് നോക്കി പഠിച്ചു; രണ്ട് പേർ പിടിയിൽ

Rob Train Passengers: ഇതിന് വേണ്ടി റെയിൽവേ പാളത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കഷണത്തിൽ ട്രെയിൻ ഇടിച്ചെങ്കിലും ഭാഗ്യവശാൽ പാളം തെറ്റിയില്ലെന്നാണ് വിവരം. സെപ്റ്റംബർ 25 ന് പുലർച്ചെ ഗുജറാത്തിലെ കുണ്ഡ്ലി ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.

Rob Train Passengers: ട്രെയിൻ പാളം തെറ്റിച്ച് കൊള്ളയടിക്കണം, യൂട്യൂബ് നോക്കി പഠിച്ചു; രണ്ട് പേർ പിടിയിൽ

Train

Published: 

01 Oct 2024 22:38 PM

അഹമ്മദാബാദ്: പാസഞ്ചർ ട്രെയിൻ അട്ടിമറിച്ച് യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ട്രെയിൻ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിന് വേണ്ടി റെയിൽവേ പാളത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കഷണത്തിൽ ട്രെയിൻ ഇടിച്ചെങ്കിലും ഭാഗ്യവശാൽ പാളം തെറ്റിയില്ലെന്നാണ് വിവരം. സെപ്റ്റംബർ 25 ന് പുലർച്ചെ ഗുജറാത്തിലെ കുണ്ഡ്ലി ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.

പ്രതികളുടെ ഇരുവരുടെയും സാമ്പത്തിക സ്ഥിതി മോശമായതിനാൽ ട്രെയിനിൽ മോഷണം നടത്താൻ പദ്ധതിയിടാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് റിപ്പോർട്ട്. ഇതിനായി യൂട്യൂബ് വീഡിയോ കണ്ടാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്തത്. പ്രതികളായ രമേഷ്, ജയേഷ് എന്നീ രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായ കുറ്റമായതിനാൽ ബോട്ടാഡ് ജില്ലാ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും എടിഎസും വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയെന്നും പ്രതികളായ രമേശിന്റെയും ജയേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ബോട്ടാഡ് പോലീസ് സൂപ്രണ്ട് കിഷോർ ബലോലിയ വ്യക്തമാക്കി.

ട്രെയിൻ അട്ടിമറിക്കാനായി നാല്-അഞ്ച് അടി നീളമുള്ള ഇരുമ്പ് കഷണമാണ് പാളത്തിൽ ഇവർ സ്ഥാപിച്ചിരുന്നത്. വയലുകളുള്ള മേഖലയിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ട്രെയിൻ പാളം തെറ്റി സമീപത്തുള്ള വയലുകളിലേയ്ക്ക് വീഴുമെന്നായിരുന്നു ഇരുവരും കരുതിയിരുന്നത്. ഈ സമയം മുതലെടുത്ത് യാത്രക്കാരുടെ പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പദ്ധതി പൊളിഞ്ഞതിന് പിന്നാലെ ഇരുവരും ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഭാരതീയ ന്യായ് സന്ഹിത, റെയിൽവേ ആക്ട്, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Stories
Uber: മോശം റോഡ് വിമാനം മിസ്സാകാന്‍ കാരണമായോ? 7,500 രൂപ നഷ്ടപരിഹാരം ഉറപ്പെന്ന് ഊബര്‍
Three Language Row :  രൂപയുടെ ചിഹ്നം ഹിന്ദിയിൽ വേണ്ട തമിഴിൽ മതി; ബജറ്റിലെ രൂപ ചിഹ്നത്തിന് മാറ്റം വരുത്തി സ്റ്റാലിൻ
British Woman Raped In Delhi: ഇൻസ്റ്റഗ്രാമിലൂടെ പരിചയം; ഡൽഹിയിൽ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു, രണ്ട് പേർ അറസ്റ്റിൽ
Journalists Arrested In Telangana: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ച് വീഡിയോ; രണ്ട് വനിതാ മാധ്യമപ്രവർത്തക‍ർ അറസ്റ്റിൽ
Udhayanidhi Stalin: ‘പ്രസവം വൈകേണ്ട, എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കൂ’; നവദമ്പതികളോട് ഉദയനിധി സ്റ്റാലിൻ
Sudha Murthy: ‘എനിക്ക് എട്ട് ഭാഷയറിയാം, കൂടുതൽ ഭാഷകൾ അറിയുന്നത് വലിയ നേട്ടമാണ്’; ത്രിഭാഷ നയത്തെ പിന്തുണച്ച് സുധ മൂർത്തി
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’
പ്രതിരോധശേഷിക്ക് കുടിക്കാം തുളസി വെള്ളം