Change name and gender : ഇത് ചരിത്രത്തിൽ ആദ്യം; സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയുടെ പേരും ലിം​ഗവും മാറ്റാൻ അനുമതി

Government permits IRS officer to change name, gender: ഗവൺമെൻ്റിൻ്റെ ഈ നടപടിയെ "പുരോഗമനപരം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരവധി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് രം​ഗത്തു വന്നത്.

Change name and gender : ഇത് ചരിത്രത്തിൽ ആദ്യം; സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയുടെ പേരും ലിം​ഗവും മാറ്റാൻ അനുമതി

M Anusuya changed her name to M Anukathir Surya (Photo credit: Facebook)

Published: 

10 Jul 2024 07:32 AM

ന്യൂഡൽഹി : ഇന്ത്യയിലെ സിവിൽ സർവീസ് ചരിത്രത്തിലാദ്യമായി, ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർക്ക് അവരുടെ പേരും ലിംഗഭേദവും മാറ്റാൻ ധനമന്ത്രാലയം ചൊവ്വാഴ്ച അനുമതി നൽകി. എം അനുസൂയ എന്ന വനിതാ ഉദ്യോഗസ്ഥയാണ് അസാധാരണമായ ഈ ആവശ്യം ഉന്നയിച്ചത്.

സർക്കാർ നടപടിയെ പ്രശംസിച്ച് മുതിർന്ന ഉദ്യോഗസ്ഥർ

ഐആർഎസ് ഉദ്യോഗസ്ഥയായ എം അനുസൂയയ്ക്ക് ലിംഗഭേദം നടത്താനും സ്വയം എം അനുകതിർ സൂര്യ എന്ന് വിളിക്കാനും ആഗ്രഹമുണ്ടായിരുന്നു എന്ന് നെറ്റ്‌വർക്ക് 18 ഒരു റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പേര് മാറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് നിവേദനം നൽകി. ഗവൺമെൻ്റിൻ്റെ ഈ നടപടിയെ “പുരോഗമനപരം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരവധി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് രം​ഗത്തു വന്നത്. ഇത് ഇന്ത്യയിലെ ലിംഗ വൈവിധ്യത്തോടുള്ള മനോഭാവത്തിൽ വന്ന നല്ല മാറ്റത്തെ അടയാളപ്പെടുത്തുന്നു എന്നും അവർ വ്യക്തമാക്കി.

ALSO READ : 18 പ്രാദേശിക ഭാഷാ ശൈലികളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ്

യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് ഇത് നടന്നത്. ജൂലൈ 9 ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്.
ഈ നീക്കം ഇന്ത്യയിലെ വിവിധ മേഖലകളിലുടനീളം കൂടുതൽ ഉൾക്കൊള്ളുന്ന നയങ്ങളും സമ്പ്രദായങ്ങളും പ്രചോദിപ്പിക്കുമെന്നും ചില ഉദ്യാ​ഗസ്ഥർ അഭിപ്രായപ്പെട്ടു. ഇത് ഒരു വഴിത്തിരിവാകുന്ന ഉത്തരവാണെന്ന് അവർ പറഞ്ഞു. 2016 ബാച്ച് ഐആർഎസ് ഉദ്യോ​ഗസ്ഥനാണ് അനുകതിർ. നിലവിൽ ഹൈദരാബാദിൽ ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയാണ് ഇയാൾ.

2013 ഡിസംബറിൽ ചെന്നൈയിൽ അസിസ്റ്റൻ്റ് കമ്മീഷണറായാണ് തുടക്കം. 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ വർഷമാണ് ഹൈദരാബാദിൽ തൻ്റെ നിലവിലുള്ള സ്ഥാനത്തേക്ക് അനുകതിർ എത്തിയത്. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയ അനു 2023-ൽ ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോ, സൈബർ ഫോറൻസിക്‌സിൽ പിജി ഡിപ്ലോമ എന്നിവയും നേടിയിട്ടുണ്ട്.

Related Stories
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
Narendra Modi: ‘ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം’: പോഡ്കാസ്റ്റില്‍ മോദി
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ