Maharashtra Rain: മഴക്കെടുതി…; മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരാളെ നദിയിൽ കാണാതായി, വീഡിയോ

Man Washed Away In River: യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ നഗരസഭയും ഭരണകൂടവും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിലെ നദികൾ കരകവിഞ്ഞൊഴുകുന്ന നിലയിലാണ്.

Maharashtra Rain: മഴക്കെടുതി...; മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരാളെ നദിയിൽ കാണാതായി, വീഡിയോ

ഒഴുക്കിൽപ്പെട്ട യുവാവിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിക്കുന്നു. (Image Credits: X)

Published: 

15 Jul 2024 12:58 PM

കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ (Maharashtra Rains) രത്‌നഗിരിയിൽ ഒരാളെ നദിയിൽ കാണാതായി (Man Washed Away In River). ദാരുണമായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൽ പ്രചരിക്കുന്നുണ്ട്. ഒഴുക്കിൽപ്പെട്ടയാളെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിലെ നദികൾ കരകവിഞ്ഞൊഴുകുന്ന നിലയിലാണ്. ജയേഷ് രാംചന്ദ്ര ആംബ്രെ എന്ന 32 കാരനാണ് നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

അണക്കെട്ടിന് താഴെ പെട്ടെന്നാണ് വെള്ളത്തിൻ്റെ ഒഴുക്ക് വർദ്ധിച്ചതെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ജയേഷിൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ നഗരസഭയും ഭരണകൂടവും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം കൊങ്കണിൽ കനത്ത മഴയെ തുടർന്ന് നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയാണ് പല പ്രദേശങ്ങളിലും. ശക്തമായ മഴ തുടർന്ന് കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. പൻവേലിൽ നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്.

ALSO READ: കനത്ത മഴ; കൊങ്കൺ റെയിൽ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ റദ്ദാക്കി

നിലവിൽ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രത്നഗിരിയിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ നീരൊഴുക്ക് കാരണം ഖേഡ് താലൂക്കിലെ ശിവതാർ-നാംദാരെ വാദി റോഡ് തകർന്നു. വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ റോഡിൻ്റെ വലിയൊരു ഭാഗം ഒലിച്ചുപോയതായും റിപ്പോർട്ടിലുണ്ട്.

 

 

 

Related Stories
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം