5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy Celebration: ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ സംഘർഷം, നാല് പേർക്ക് പരിക്ക്; വിഡിയോ

ICC Champions Trophy Celebration: ബൈക്ക് റാലിക്കിടെ ഉണ്ടായ കല്ലേറാണ് സംഘർഷത്തിനിടയാക്കിയത്. സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടർ ആശിഷ് സിം​ഗ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എസ്പി വ്യക്തമാക്കി.

ICC Champions Trophy Celebration: ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ സംഘർഷം, നാല് പേർക്ക് പരിക്ക്; വിഡിയോ
Madhya Pradesh clashImage Credit source: PTI
nithya
Nithya Vinu | Published: 10 Mar 2025 14:17 PM

ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ സംഘർഷം. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ മൗവിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്.ബൈക്ക് റാലിക്കിടെ ഉണ്ടായ കല്ലേറാണ് സംഘർഷത്തിനിടയാക്കിയത്. സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടർ ആശിഷ് സിം​ഗ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എസ്പി വ്യക്തമാക്കി. സംഭവം നടന്ന മൗവിലെ പ്രദേശങ്ങളിൽ പൊലീസ് രാവിലെ തന്നെ പട്രോളിംഗ് നടത്തി. മധ്യപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ മിന്നുന്ന വിജയം ആഘോഷിക്കാൻ കഴിഞ്ഞ ദിവസം രാത്രി യുവാക്കൾ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് നേരെയാണ് കല്ലേറുണ്ടായത്. റാലി ജുമാ മസ്ജിദ് പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ, ഒരു കൂട്ടം ആളുകൾ പെട്ടെന്ന് കല്ലെറിയാൻ തുടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇത് ശക്തമായ ഏറ്റമുട്ടലിന് കാരണമായി. ജുമാ മസ്ജിദ് പ്രദേശത്ത് ആരംഭിച്ച സംഘർഷം പിന്നീട് മനേക് ചൗക്ക്, സേവാ മാർഗ്, മാർക്കറ്റ് ചൗക്ക്, രാജേഷ് മൊഹല്ല എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

ALSO READ: ടി20 ലോകകപ്പിലെ പോലെ സംഭവിക്കുമോയെന്ന് ആശങ്ക; വിരാടിന്റെയും രോഹിതിന്റെയും വാക്കുകള്‍ക്ക് കാതോര്‍ത്ത് ആരാധകര്‍; ഒടുവില്‍ സുപ്രധാന പ്രഖ്യാപനം

വിഡിയോ

ആളുകൾ ഇരു വിഭാ​ഗങ്ങളായി തിരിഞ്ഞ് കല്ലെറിയുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീയിടുകയും ചെയ്തു. അക്രമികളെ തുരത്താൻ പോലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അർദ്ധരാത്രിയോടെ, ക്രമസമാധാനം പുനഃസ്ഥാപിച്ചതായും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും കളക്ടർ ആശിഷ് സിംഗ് അറിയിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ഇൻഡോർ റൂറൽ പോലീസ് സൂപ്രണ്ട് ഹിതിക വാസൽ മോവിൽ എത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ അക്രമങ്ങൾ തടയുന്നതിനായി ബാധിത പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യ ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരുന്നു. ഫൈനല്‍ പോരാട്ടത്തിൽ ന്യൂസിലന്റിനെ നാല് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ക്യാപ്റ്റൻ രോഹിത് ശർമയുടെ മികച്ച പ്രകടനം ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ചു. ഇതിനെ തുടർന്നുണ്ടായആഹ്ലാദ പ്രകടനങ്ങളാണ് മധ്യപ്രദേശിൽ ഏറ്റുമുട്ടലിന് വഴിവെച്ചത്.