5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IAS Academy student death: ഡൽഹിയിൽ മരിച്ച വിദ്യാർത്ഥികളിൽ എറണാകുളം സ്വദേശിയുമുണ്ടെന്ന് സൂചന

Tragic death of 3 students at Delhi coaching centre including Malayalee : എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചത് എന്നാണ് വിവരം. ജെ എൻ യുവിലെ ഗവേഷക വിദ്യാർഥിയായ നെവിനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചിട്ടുണ്ട്. ഡൽഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

IAS Academy student death: ഡൽഹിയിൽ മരിച്ച വിദ്യാർത്ഥികളിൽ എറണാകുളം സ്വദേശിയുമുണ്ടെന്ന് സൂചന
delhi coaching centre students death
aswathy-balachandran
Aswathy Balachandran | Updated On: 28 Jul 2024 11:06 AM

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളിൽ ഒരാൾ മലയാളിയാണെന്ന റിപ്പോർട്ട് പുറത്തു വരുന്നു. എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചത് എന്നാണ് വിവരം. ജെ എൻ യുവിലെ ഗവേഷക വിദ്യാർഥിയായ നെവിനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചിട്ടുണ്ട്. ഡൽഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

ഓൾഡ് രാജീന്ദ്ര നഗറിലുള്ള കോച്ചിങ് സെന്ററിലാണ് സംഭവം നടക്കുന്നത്. മരിച്ചവരിൽ രണ്ടുപേർ പെൺകുട്ടികളും ഒരാൾ ആൺകുട്ടിയുമാണ്. കൂടുതൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയം ഉണ്ട്. സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്.

ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഓടകൾ നിറഞ്ഞ് വെള്ളം കെട്ടിടത്തിലേക്ക് എത്തുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ മുങ്ങി. ഇവിടെ കംപെയ്‌ൻ സ്റ്റഡിക്കായി വിദ്യാർഥികൾ എത്താറുണ്ട്. വെള്ളം വറ്റിച്ചുള്ള പരിശോധന നടത്തുകയാണ്.മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.

ALSO READ – കനത്ത മഴയിൽ വെള്ളം ഇരച്ചു കയറി; ഡൽഹി കോച്ചിങ് സെന്ററിൽ വെള്ളം കയറി; മൂന്നു വിദ്യാർഥികൾ മരിച്ചു

9 അടിയോളം താഴ്ചയുള്ള ബേസ്മെന്റിൽ പൂർണമായും വെള്ളം നിറഞ്ഞിരിക്കുകയാണ്. കോച്ചിംഗ് സെൻ്ററിൻ്റെ ലൈബ്രറി ബേസ്‌മെൻ്റിലായിരുന്നുവെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ബേസ്‌മെൻ്റിൽ മഴവെള്ളം കയറുന്ന സമയത്ത് 30-35 വിദ്യാർഥികൾ അവിടെ ഉണ്ടായിരുന്നു

സാധാരണ ഗതിയിൽ വൈകിട്ട് 7 മണിക്കാണ് ലൈബ്രറി അടയ്‌ക്കാറുള്ളതെങ്കിലും മഴ കാരണം വിദ്യാർത്ഥികൾ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഓടകൾ അടഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെയാതെയാണ് റോഡിൽ വെള്ളം കയറിയത്.