ചരിത്രത്തിലാദ്യം, 64,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി കരാർ

ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിനകത്ത് നിർമ്മിക്കുന്ന പ്രതിരോധ ​ഉപകരണങ്ങൾക്കായി കേന്ദ്രസർക്കാർ ഇത്രയും ഉയർന്ന കരാർ നൽകുന്നത്.

ചരിത്രത്തിലാദ്യം, 64,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി കരാർ

IAF issues Rs 65,000 cr tender to buy 97 LCA Mark 1A fighter jets

Published: 

12 Apr 2024 15:36 PM

ന്യൂഡൽഹി: തദ്ദേശീയ പ്രതിരോധ ഉൽ‌പാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) 65,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. എൽസിഎ മാർക്ക് 1എ വിഭാ​ഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾക്കായുള്ള കരാറാണ് എച്ച്എഎല്ലിന് ലഭിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിനകത്ത് നിർമ്മിക്കുന്ന പ്രതിരോധ ​ഉപകരണങ്ങൾക്കായി കേന്ദ്രസർക്കാർ ഇത്രയും ഉയർന്ന കരാർ നൽകുന്നത്. ഇതോടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ കരാർ സ്വന്തമാക്കിയ സ്ഥാപനം എന്ന ബ​ഹുമതിയും എച്ച്എഎൽ സ്വന്തമാക്കി.

അടുത്തിടെ സർക്കാർ പുറപ്പെടുവിച്ച ടെൻഡറിന് മറുപടി നൽകാൻ എച്ച്എഎല്ലിന് മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു. ഘട്ടം ഘട്ടമായി സേനയിൽ നിന്ന പിൻവലിക്കാൻ ഉദ്ദേശിക്കുന്ന MiG-21, MiG-23, MiG-27 എന്നിവയ്‌ക്ക് പകരമായാണ് എച്ച്എല്ലിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമസേനയുടെയും പൂർണ്ണ പിന്തുണയോടെയാണ് രാജ്യത്ത് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കാനും സ്വദേശീവൽക്കരണം നടപ്പാക്കാനും പ്രഥമ പരി​ഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇത്തരം വൻകിട ഓർഡറുകൾ ലഭിക്കുന്നത് പ്രതിരോധ ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തുടനീളമുള്ള ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ബിസിനസ് അവസരങ്ങൾ നൽകുകയും ചെയ്യും.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നേരിട്ട് തന്നെ മേൽനോട്ടം വഹിക്കുന്നുണ്ട്. തദ്ദേശീയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എഞ്ചിനുകളും നിർമിക്കുന്നതിനുള്ള പ്രധാന പ്രതിരോധ ഓർഡറുകൾ എച്ച്എഎല്ലാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ വിമാനം കൈമാറാനുളള തയ്യാറെടുപ്പിലാണ് എച്ച്എഎൽ. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് എൽസിഎ മാർക്ക് 1എ. യുദ്ധവിമാനത്തിന്റെ 65 ശതമാനത്തിൽ കൂടുതൽ ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചവയാണ്. ആത്മനിർഭർ ഭാരത്, മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളുടെ ശക്തി പ്രകടനമാണ് എൽസിഎ മാർക്ക് 1എ വിലയിരുത്തുന്നത്. നിലവിൽ 200-ലധികം എൽസിഎ മാർക്ക് 2 വിമാനങ്ങളും സമാനമായ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകളും വാങ്ങുന്നതിനുള്ള കരാറുകളും എച്ച്എഎൽ സ്വന്തമാക്കിയിട്ടുണ്ട്.

97-ലധികം എൽസിഎ മാർക്ക് 1എ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള പദ്ധതി എയർഫോഴ്സ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി തൻ്റെ സ്പെയിൻ പര്യടനത്തിനിടെ പങ്കിട്ടിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ, തദ്ദേശീയമായ യുദ്ധവിമാന ഓർഡറുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും അദ്ദേഹം പങ്കുവെച്ചു.

 

 

Related Stories
IRCTC: എന്നാലും എന്റെ ഐആര്‍സിടിസി നിനക്ക് ഇത് തന്നെ പണി; പിന്നെയും പണിമുടക്കി
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ