Nitish Kumar Criticizes INDIA Alliance : ‘ഞാനെപ്പോഴും മോദിക്കൊപ്പം തന്നെയുണ്ടാവും, ഇൻഡ്യാ മുന്നണി നാടിനായി ഒന്നും ചെയ്തില്ല’; കടന്നാക്രമിച്ച് നിതീഷ് കുമാർ

Nitish Kumar Criticizes INDIA Alliance : എൻഡിഎ വിട്ട് നിതീഷ് കുമാർ തങ്ങൾക്കൊപ്പം ചേർന്നേക്കുമെന്ന ഇൻഡ്യാ മുന്നണിയുടെ മോഹങ്ങൾക്ക് തിരിച്ചടി. താനെപ്പോഴും മോദിക്കൊപ്പമുണ്ടാവുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ഇൻഡ്യാ മുന്നണിയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

Nitish Kumar Criticizes INDIA Alliance : ഞാനെപ്പോഴും മോദിക്കൊപ്പം തന്നെയുണ്ടാവും, ഇൻഡ്യാ മുന്നണി നാടിനായി ഒന്നും ചെയ്തില്ല; കടന്നാക്രമിച്ച് നിതീഷ് കുമാർ

Nitish Kumar Criticizes INDIA Alliance (Image Courtesy - Social Media)

Published: 

07 Jun 2024 14:56 PM

എൻഡിഎ മുന്നണിവിട്ട് വീണ്ടും ഇൻഡ്യ മുന്നണിയിലെത്തിയേക്കുമെന്ന വാർത്തകൾ പരോക്ഷമായി നിഷേധിച്ച് ജെഡിയു നേതാവ് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. താനെപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമൊപ്പമുണ്ടാവുമെന്ന് നിതീഷ് കുമാർ പറഞ്ഞു. എൻഡിഎ മുന്നണിയ്ക്ക് സർക്കാർ രൂപീകരിക്കാൻ ജെഡിയുവിൻ്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നിതീഷ് കുമാറിനെ തിരികെ എത്തിക്കാൻ ഇൻഡ്യാ മുന്നണി ശ്രമിക്കുകയും ചെയ്തു. നിർണായക സമയങ്ങളിൽ കാലുവാരി പാരമ്പര്യമുള്ള നിതീഷ് ഇത്തവണയും അത് ചെയ്തേക്കുമെന്ന് ചില റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ, ഇതൊക്കെ നിതീഷ് കുമാർ നിഷേധിച്ചു.

ഇൻഡ്യാ മുന്നണി രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്ന് നിതീഷ് കുമാർ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അഞ്ച് തവണ കാലുമാറിയിട്ടുള്ള നിതീഷ് കുമാർ ഇത്തവണ മോദിക്കൊപ്പം എപ്പോഴുമുണ്ടാവുമെന്നും വെളിപ്പെടുത്തി. ജെഡിയുവിനെ സ്വന്തം പാളയത്തിലെത്തിച്ച് അധികാരം പിടിക്കാൻ ശ്രമിക്കാമെന്ന് ഇൻഡ്യാ മുന്നണിയുടെ നീക്കങ്ങൾക്കും ഇതോടെ അവസാനമായി.

Read Also: PM Modi Oath Ceremony : മോദി 3.0ക്ക് എല്ലാം സജ്ജമായി; സത്യപ്രതിജ്ഞ ഞായറാഴ്ച, ക്യാബിനെറ്റിലേക്ക് ആരെല്ലാം?

തെരഞ്ഞെടുപ്പിൽ 12 എംപിമാരുള്ള ജെഡിയു എൻഡിഎ മുന്നണിയിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. മന്ത്രിസഭയിൽ ജെഡിയു നിർണായക വകുപ്പുകൾ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും മന്ത്രിസഭയിൽ നിർണായക ശക്തിയാവും. ആന്ധ്രയിൽ ടിഡിപി നേടിയത് 16 സീറ്റാണ്. ഒറ്റക്കക്ഷി എന്ന നിലയിൽ കേവലഭൂരിപക്ഷമായ 272 സീറ്റുകൾ കടക്കാൻ കഴിയാത്തതിനാലാണ് എൻഡിഎ ഘടക കക്ഷികളെക്കൂടിച്ചേർത്ത് ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കേണ്ടിവരുന്നത്.

എൻഡിഎ സഖ്യത്തിൻ്റെ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. പഴയ പാർലമെൻ്റ് മന്ദരിത്തിലെ സെൻട്രൽ ഹാളിൽ വച്ച് നടന്ന എൻഡിഎയുടെ നിയുക്ത എംപിമാരുടെ യോഗത്തിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് നരേന്ദ്ര മോദിയുടെ പേര് സഖ്യത്തിൻ്റെ നേതാവായി നിർദേശിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്നാഥ് സിങ്ങിൻ്റെ നിർദേശത്തെ പിന്താങ്ങി. തുടർന്ന് നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നിവരുൾപ്പെടെയുള്ള എൻഡിഎ അംഗങ്ങൾ കൈയ്യടികളോടെ ഇതിനെ പിന്തുണച്ചു.

ജൂൺ ഒമ്പതാം തീയതി ഞാറാഴ്ച വൈകിട്ട് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിൽ പ്രവേശിക്കുമെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പാർലമെൻ്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. ഞാറാഴ്ച വൈകിട്ട ആറ് മണിക്കായിരിക്കും സത്യപ്രതിജ്ഞ. എൻഡിഎയുടെ നിയുക്ത എംപിമാർക്ക് പുറമെ ബിജെപിയുടെയും മറ്റ് സഖ്യകക്ഷികളുടെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ടിഡിപിക്കും നിതീഷ് കുമാറിൻ്റെ പാർട്ടിക്കും ഏതെല്ലാം ക്യാബിനെറ്റ് വകുപ്പുകൾ നൽകുമെന്നതിൽ ഇതുവരെ ധാരണയായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള ഏക എംപി സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവിയോ അല്ലെങ്കിൽ സ്വതന്ത്ര ചുമതലയോടെ മന്ത്രിസഭയിൽ സാന്നിധ്യം ലഭിക്കുമെന്നാണ് സൂചന. ഭാരിച്ച ചുമതലയാണെങ്കിലും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ താൻ ഏത് പദവിയും സ്വീകരിക്കുമെന്നും സുരേഷ് ഗോപി നേരത്തെ കേരളത്തിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം