AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hyderabad: ട്രാഫിക് പരിശോധന വെട്ടിയ്ക്കാൻ ശ്രമിച്ചു; ബൈക്ക് മറിഞ്ഞ് ബസിനടിയിൽ പെട്ട് യുവാവ് മരിച്ചു

Man Dies After Trying To Escape From Traffic Check: ട്രാഫിക് പരിശോധന മറികടക്കാൻ ശ്രമിച്ച യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. പോലീസിൻ്റെ പതിവ് ട്രാഫിക് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

Hyderabad: ട്രാഫിക് പരിശോധന വെട്ടിയ്ക്കാൻ ശ്രമിച്ചു; ബൈക്ക് മറിഞ്ഞ് ബസിനടിയിൽ പെട്ട് യുവാവ് മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 14 Apr 2025 08:19 AM

ട്രാഫിക് പരിശോധന വെട്ടിയ്ക്കാൻ ശ്രമിച്ച യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. ഹൈദരാബാദിലെ ബാലനഗറിൽ ഞായറാഴ്ചയാണ് സംഭവം. പോലീസിൻ്റെ പതിവ് ട്രാഫിക് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് വെട്ടിച്ച 35 വയസുകാരൻ ഒരു ബസിനടിയിൽ പെട്ട് മരിക്കുകയായിരുന്നു.

ആശാരിയാണ് മരിച്ച 35 വയസുകാരൻ. പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചെങ്കിലും ഇയാൾ ബൈക്ക് വെട്ടിയ്ക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് റോഡിലേക്ക് തെന്നിവീണ ബൈക്കിൽ നിന്ന് ഇയാൾ തെറിച്ചുവീണു. ഈ സമയത്ത് പിന്നിൽ നിന്ന് വരികയായിരുന്ന ബസ് ഇയാൾക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് അപ്പോൾ തന്നെ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സംഭവത്തിന് ഉത്തരവാദി ട്രാഫിക് കോൺസ്റ്റബിളാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇയാൾ മദ്യപിച്ചിരുന്നു എന്നും അശ്രദ്ധനായിരുന്നു എന്നും പ്രതിഷേധക്കാർ ആരോപിച്ചു.

എന്നാൽ, സിസിടിവി ദൃശ്യം പരിശോധിച്ചു എന്നും ബൈക്ക് യാത്രികൻ സ്വയം തെന്നിവീഴുകയായിരുന്നു എന്ന് കണ്ടെത്തി എന്നും പോലീസ് പറഞ്ഞു. മരിച്ചയാളുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് ട്രാഫിക് കോൺസ്റ്റബിളിനെതിരെ ബാലനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മാധ്യമപ്രവർത്തകർ പിടിയിൽ
വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിലായി. ഒഡീഷയിലെ കെന്ദ്രപര ജില്ലയിലാണ് സംഭവം നടന്നത്. 50 വയസുകാരനെ കള്ളക്കേസിൽ കുടുക്കിയതാണ് കേസ്. ഇയാൾക്കെതിരെ വ്യാജ പരാതി നൽകിയ യുവതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയ്ക്ക് പിന്നാലെ 50 വയസുകാരൻ സ്വയം മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. 31 വയസുകാരനായ യുവതിയും രണ്ട് മാധ്യമപ്രവർത്തകരുമാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നായിരുന്നു കുറിപ്പിൽ. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ മാധ്യമപ്രവർത്തകർ പിടിയിലായി.