Husband Sets Himself On Fire: വിവാഹമോചന അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ല; സ്വയം തീകൊളുത്തി യുവാവ് ജീവനൊടുക്കി
Husband Commits Suicide : വിവാഹമോചനത്തിനുള്ള അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറാവാതിരുന്നതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഭാര്യയുടെ വീടിന് മുന്നിൽ സ്വയം തീകൊളുത്തിയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
വിവാഹമോചനത്തിനുള്ള അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ലെന്ന് കാട്ടി യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ വീടിന് മുന്നിൽ ചെന്ന് സ്വയം തീകൊളുത്തിയായിരുന്നു ആത്മഹത്യ. കഴിഞ്ഞ രണ്ട് വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ദമ്പതിമാർക്ക് 9 വയസുകാരനായ മകനുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കർണാടക ബെംഗളൂരുവിലെ നഗർഭാവിയിലാണ് സംഭവം. നഗർഭാവിയിലുള്ള ഭാര്യയുടെ വീടിന് മുന്നിലെത്തി ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നു. കുനിഗൽ ടൗണിൽ താമസിക്കുന്ന 39 വയസുകാരനായ മഞ്ജുനാഥ് ആണ് മരണപ്പെട്ടത്. ഇയാൾ ടാക്സി ഡ്രൈവറായിരുന്നു എന്ന് പോലീസ് പറഞ്ഞു. 2013ലാണ് ഇരുവരും തമ്മിൽ വിവാഹിതരാവുന്നത്. വിവാഹശേഷം ബെംഗളൂരുവിലെ ഫ്ലാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
കുറേ കാലം മുൻപ് ഇരുവരും തമ്മിൽ പ്രശ്നങ്ങളാരംഭിച്ചു. ഇതേ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് ജീവിക്കാനാരംഭിച്ചു. രണ്ട് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, കോടതിയിൽ സമർപ്പിച്ച വിവാഹമോചന അപേക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി മഞ്ജുനാഥ് ഭാര്യയുടെ വീട്ടിലെത്തി. എന്നാൽ, അപേക്ഷ പിൻവലിക്കാൻ തയ്യാറല്ലെന്ന് ഭാര്യ പറഞ്ഞു. ഇത്രയും കാലം ഒരുപാട് ബുദ്ധിമിട്ടുകൾ താൻ സഹിച്ചു. അതുകൊണ്ട് തന്നെ വിവാഹമോചനം വേണമെന്നും ഭാര്യ ആവശ്യപ്പെട്ടു. ഭാര്യ സമ്മതിക്കാതിരുന്നതോടെ സ്ഥലത്തുനിന്ന് പോയ മഞ്ജുനാഥ് തിരികെവന്നത് ഒരു പാത്രം പെട്രോളുമായാണ്. വീടിന് മുന്നിൽ വച്ച് തന്നെ ഇയാൾ പെട്രോളൊഴിച്ച് സ്വയം തീകൊളൊത്തുകയും ചെയ്തു. മകൻ്റെ മരണത്തിനുത്തരവാദി ഭാര്യയാണെന്ന് മഞ്ജുനാഥിൻ്റെ മാതാപിതാക്കൾ ആരോപിച്ചു.
Also Read: Minor Rape : മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 50 വയസുകാരൻ പിടിയിൽ
മാനസികാസ്വാസ്ഥ്യമുള്ള, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50 വയസുകാരൻ പിടിയിലായി. സെറിബ്രൽ പാൾസി അസുഖമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ്ബുധനാഴ്ച പ്രതി പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഭീംലി മണ്ഡലിലെ ജെവി അഗ്രഹാരം ഗ്രാമത്തിൽ ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മുത്തശ്ശി ആടുകളെ മേയ്ക്കാൻ പോയിരിക്കുകയായിരുന്നു. മുൻവാതിൽ തുറന്നിട്ടിട്ടാണ് അവർ പോയത്. വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു.
വാതിൽ തുറന്നുകിടക്കുന്നത് കണ്ട പ്രതി ഈ അവസരം നോക്കി വീട്ടിൽ കയറുകയായിരുന്നു. വീട്ടിൽ കയറിയ പ്രതി ബി യെല്ല റാവു ഒറ്റയ്ക്കായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആടുകളെ മേയ്ച്ച് തിരികെയെത്തിയ മുത്തശ്ശി വീടിൻ്റെ മുൻവാതിൽ അടഞ്ഞുകിടക്കുന്നത് കണ്ടു. വാതിൽ തുറന്ന് അകത്തെത്തിയ മുത്തശ്ശി കണ്ടത് മദ്യപിച്ച് ലക്കുകെട്ട പ്രതി പെൺകുട്ടിയുടെ മുകളിൽ കിടക്കുന്നതാണ്. മുത്തശ്ശിയെ കണ്ടപ്പോൾ പ്രതി അവരെ തള്ളിയിട്ട് പുറത്തേക്കോടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പ്രദേശവാസികൾ പിടികൂടി. നാട്ടുകാർ ചേർന്ന് മർദ്ദിച്ച് ഇയാളെ അവശനിലയിൽ ആശുപത്രിയിലാക്കി. ബുധനാഴ്ചയാണ് ഇയാളെ ഡിസ്ചാർജ് ചെയ്തത്. ഉടൻ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്കെതിരെ പോക്സോ കേസും ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വിവിധ വകുപ്പുകളും പോലീസ് ചുമത്തി.