Husband Kill Wife: ഭാര്യയെ വെട്ടിക്കൊന്നു കഷണങ്ങളാക്കി ബാഗിലാക്കി ഭർത്താവ്; മൃതദേഹം പുറത്തെടുത്തു പൊലീസ്
Husband kills Wife in Kanyakumari : അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് ദാരുണമായി സംഭവം ഉണ്ടായിരിക്കുന്നത്.
കന്യാകുമാരി: വാക്കുതർക്കത്തെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടികൊന്നു. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് ദാരുണമായി സംഭവം ഉണ്ടായിരിക്കുന്നത്.
മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്ന് കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് ശേഷം മാരിമുത്ത് ബാഗുകളിലാക്കിയിരുന്നു. ഇതുമായി പോകുന്നതിനിടെയിൽ മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു. ഇത് കണ്ട് സംശയം തോന്നിയ നാട്ടുക്കാർ ബാഗിലെന്താണെന്ന ചോദിച്ചു. നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മാരിമുത്തുവിന്റെ മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.
അഞ്ച് മാസം മുൻപാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചുഗ്രാമത്തിൽ താമസത്തിനെത്തിയത്. തൂത്തുക്കുടിയിൽ മീൻ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. എന്നാൽ കുറച്ച് ദിവസമായി മരിയ സന്ധ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാരിമുത്ത് ഇത് ചോദ്യ ചെയ്യുകയുണ്ടായി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ അടിക്കടി തർക്കങ്ങളും ഉണ്ടാകുകയും മരിയയുമായി ബന്ധം വേർപിരിയണമെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു.
Also Read: ‘പേരക്കുട്ടിയെ വിട്ടുനല്‍കണം’; ആവശ്യവുമായി അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ
കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു. ഇതിനുശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു. തിരുനെൽവേലി ജില്ലയിലെ തച്ചനല്ലൂർ പൊലീസ് സ്റ്റേഷനിൽ 2022ൽ റജിസ്ടർ ചെയ്ത കേസിൽ പ്രതിയാണ് മാരിമുത്തു.ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം തുടരുകയാണ്. മരിയയ്ക്കും മാരിമുത്തുവിനും രണ്ട് മക്കളാണ്.
അതേസമയം കഴിഞ്ഞ മാസം ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിലെ കവർച്ചയ്ക്കിടെ വെട്ടികൊലപ്പെടുത്തിയിരുന്നു. തമിഴ്നാട് തിരുപ്പൂർ പള്ളടത്താണ് സംഭവം. ദൈവ ശികാമണി, ഭാര്യ അലമാതൾ, മകൻ സെന്തികുമാർ എന്നിവരാണ കൊലപെടുത്തിയത്. കർഷകനായ ദൈവ ശികാമണി തോട്ടത്തിൽ നിന്ന് വീട്ടിലേക്കെത്തുമ്പോൾ ഒരു അജ്ഞാത സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് പിന്നാലെ എത്തിയ ഭാര്യയെയും വീട്ടിനുള്ളിൽ കഴിഞ്ഞ മകനെയും സംഘം വെട്ടി. എന്നാൽ ആരാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച 8 പവന്റെ ആഭരണങ്ങൾ കാണാതായിട്ടുണ്ട്.