Human Finger in Ice-cream: ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയത് മനുഷ്യന്റെ വിരല്‍; പരാതിയുമായി യുവതി
Human Finger in Ice-cream News: വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്‌ക്രീമും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ചത് വിരല്‍ തന്നെയാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യമ്മോ എന്ന ഐസ്‌ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മുംബൈ: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തി. മുംബൈ സ്വദേശിനിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ എന്ന 26 കാരിയായ ഡോക്ടര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
സെപ്‌റ്റോ ആപ്പ് വഴി തന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. ഐസ്‌ക്രീം കഴിച്ച് പകുതിയോളം എത്തിയപ്പോഴാണ് നാവില്‍ എന്തോ തടയുന്നത് പോലെ തോന്നിയത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഐസ്‌ക്രീം കോണിനുള്ളില്‍ ഒരു കൈവിരല്‍ കണ്ടെന്നും ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്‌ക്രീമും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ചത് വിരല്‍ തന്നെയാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യമ്മോ എന്ന ഐസ്‌ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.