Landslide On Badrinath Highway: ബദരിനാഥ് ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ; ​വഴിയിൽ കുടുങ്ങിയത് നൂറുകണക്കിനു യാത്രികർ

Landslide On Badrinath Highway update: ഇടതടവില്ലാതെ പെയ്യുന്ന മഴയെത്തുടർന്ന് ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്.

Landslide On Badrinath Highway: ബദരിനാഥ് ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ; ​വഴിയിൽ കുടുങ്ങിയത് നൂറുകണക്കിനു യാത്രികർ

landslide (പ്രതീകാത്മകം)

Published: 

10 Jul 2024 13:37 PM

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ബദരീനാഥ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണു ​ഗതാ​ഗതം തടസ്സപ്പെട്ടു. സംഭവത്തിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ജോഷിമഠിലെ ചുംഗി ധറിൽ കുന്നിൻ്റെ ഒരു വലിയ ഭാഗം തകർന്ന് റോഡിലേക്ക് വീഴുന്നതും വലിയ പാറകൾ വഴിയിലേക്ക് പതിക്കുന്നതും വീഡിയോയിൽ കാണാം. ഇതുകണ്ട് ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും സുരക്ഷയ്ക്കായി ഓടുന്നതും വീഡിയോയിലുണ്ട്. ഇവരിൽ പലരും ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതും കാണാം.

മണ്ണിടിച്ചിലിൽ റോഡിൻ്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടപ്പുണ്ട്. ബദരീനാഥ് ഹൈവേയിൽ രാവിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മണ്ണിടിച്ചിലുണ്ടായപ്പോൾ അധികൃതർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പോലീസും മറ്റുമെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്തു.

രാത്രി വൈകിയാണെങ്കിലും റോഡ് തുറക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് കുന്നുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. ബദരീനാഥിലേക്കുള്ള ഹൈവേയിലെ പല സ്ഥലങ്ങളും ഇക്കാരണത്താൽ തടസ്സപ്പെട്ടു.

ALSO READ : പാമ്പ് കടിയേറ്റ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി ഭര്‍ത്താവ്

ഇടതടവില്ലാതെ പെയ്യുന്ന മഴയെത്തുടർന്ന് ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. ചമോലിയിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മണ്ണ് വീണതിനെ തുടർന്ന് വെള്ളിയാഴ്ചയും ബദരീനാഥ് ഹൈവേ തടസ്സപ്പെട്ടു. തിരക്കേറിയ ഭനേർപാനി-പിപാൽകോട്ടി നാഗ പഞ്ചായത്ത് റോഡിനെയും അംഗതല റോഡിനെയും ഈ ​ഗതാ​ഗതക്കുരുക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

നിരവധി യാത്രക്കാരും നാട്ടുകാരും കുടുങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഹൈദരാബാദിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികൾ ചമോലി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് പാറകൾ ഇടിച്ച് മരിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ മൃതദേഹം പിന്നീട് മണ്ണിടിച്ചിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം കണക്കിലെടുത്ത് ഒരു ദിവസത്തേക്ക് നിർത്തിവെച്ച ചാർ ധാം യാത്ര തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. രുദ്രപ്രയാഗ്-കേദാർനാഥ് ദേശീയ പാതയും മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ