HR Warning Employee Using Instagram : ജോലിസമയത്ത് സോഷ്യൽ മീഡിയ ഉപയോഗം, ഉദ്യോഗസ്ഥയ്ക്ക് മുന്നറിയിപ്പ് മെയിലയച്ച് എച്ച്ആർ
HR Warning Employee Using Instagram : ജോലി സമയത്ത് ഇൻസ്റ്റഗ്രാം ഉൾപ്പെടെ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിച്ചതിൽ ഉദ്യോഗസ്ഥയ്ക്ക് എച്ച് ആർ മുന്നറിയിപ്പ് മെയിൽ അയച്ചെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൻ്റെ ഒരു സുഹൃത്തിനു ലഭിച്ച ഇമെയിൽ സുമിത് മിശ്ര എന്നയാൾ ലിങ്ക്ഡ് ഇനിൽ പങ്കുവച്ചു.

ജോലിസമയത്ത് ഇൻസ്റ്റഗ്രാം ഉപയോഗിച്ച ഉദ്യോഗസ്ഥയ്ക്ക് മുന്നറിയിപ്പ് മെയിലയച്ച് കമ്പനി എച്ച്ആർ. റിഷിക എന്ന തൻ്റെ സുഹൃത്തിന് ലഭിച്ച ഇമെയിലിൻ്റെ സ്ക്രീൻഷോട്ട് സുമിത് മിശ്ര എന്ന ലിങ്ക്ഡ് ഇൻ യൂസർ പങ്കുവച്ചു. ജോലി സമയത്ത് റിഷികയുടെ ഇൻസ്റ്റഗ്രാം ഉപയോഗം ഹൈലൈറ്റ് ചെയ്ത ഇമെയിലിൽ നെറ്റ്ഫ്ലിക്സ്, അജിയോ, നൗകരി തുടങ്ങിയ ആപ്പുകളും റിഷിക ഉപയോഗിച്ചതായി ഇമെയിലിൽ പറയുന്നു. മുൻപ് ജോലിസമയത്ത്, ബോളിവുഡ് നടൻ ബാബിൽ ഖാൻ്റെ ഇൻ്റർവ്യൂ കണ്ടതിന് റിഷികയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
റിഷികയും മറ്റൊരു ജോലിക്കാരി ശ്രേയയും കോഫീ പൗച്ചുകൾ, സുഗർ പാക്കറ്റുകൾ, മാഗി, ഫോർക്കുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ തുടങ്ങിയവയൊക്കെ ഓഫീസിൽ നിന്ന് എടുത്തുകൊണ്ട് പോയതായി പലരും പരാതിപ്പെട്ടു എന്നും മെയിലിൽ പറയുന്നുണ്ട്. ഇമെയിലിൻ്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Read Also: Addictive Foods : മദ്യവും മയക്കുമരുന്നും പോലെ ചോക്ലേറ്റും ആസക്തി ഉണ്ടാക്കുമോ? പുതിയ പഠനങ്ങൾ പുറത്ത്
‘ദയവായി ശ്രദ്ധിക്കുക, കഴിഞ്ഞ ആഴ്ച തന്നെ ബാബിൽ ഖാൻ്റെ ഇൻ്റർവ്യൂ ഡ്യൂട്ടി സമയത്ത് കണ്ടതിന് താങ്കൾക്ക് മുന്നറിയിപ്പ് നൽകിയതാണ്. താങ്കളും ശ്രേയയും കോഫീ പൗച്ചുകൾ, സുഗർ പാക്കറ്റുകൾ, മാഗി, ഫോർക്കുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ തുടങ്ങിയതൊക്കെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഓഫീസിൽ നിന്ന് എടുത്തുകൊണ്ടുപോയി. ഓഫീസിലെ സാധനങ്ങൾ മോഷ്ടിക്കുന്നത് കർശനമായി നിരോധിച്ചതാണ്.’- ഇമെയിലിൽ പറയുന്നു.
ലിങ്ക്ഡ് ഇനിൽ പങ്കുവച്ച സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പലരും എച്ച് ആറിനെ പിന്തുണയ്ക്കുമ്പോൾ മറ്റ് ചിലർ റിഷികയെ പിന്തുണച്ചും സംസാരിക്കുന്നുണ്ട്.