5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train Ticket Name Change: ട്രെയിന്‍ ടിക്കറ്റില്‍ പേരുമാറ്റം സാധ്യമാണോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ എന്ത് ചെയ്യണം?

How To Change Name in the Train Ticket: ഐആര്‍സിടിസി വെബ്‌സൈറ്റ് പലപ്പോഴും പണിമുടക്കുന്നത് യാത്രക്കാരെ വലയ്ക്കാറുണ്ട്. ഇതോടൊപ്പം തന്നെ യാത്രക്കാരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് ബുക്ക് ചെയ്ത ടിക്കറ്റിലെ പേര് വിവരങ്ങള്‍ എങ്ങനെയാണ് മാറ്റേണ്ടത് എന്നത്. പലപ്പോഴും ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായിട്ടില്ലേ?

Train Ticket Name Change: ട്രെയിന്‍ ടിക്കറ്റില്‍ പേരുമാറ്റം സാധ്യമാണോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ എന്ത് ചെയ്യണം?
ട്രെയിന്‍ Image Credit source: PTI
shiji-mk
SHIJI M K | Published: 27 Dec 2024 20:58 PM

ഓരോ ദിവസവും കോടിക്കണക്കിന് ആളുകളാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിനുകള്‍ ഏറെ സഹായപ്രദമാണ് എന്നത് തന്നെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഏറെ വിമര്‍ശനങ്ങളും റെയില്‍വേക്ക് ഏറ്റുവാങ്ങേണ്ടതായി വരാറുണ്ട്. ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ടാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ ഉയരാറുള്ളത്.

ഐആര്‍സിടിസി വെബ്‌സൈറ്റ് പലപ്പോഴും പണിമുടക്കുന്നത് യാത്രക്കാരെ വലയ്ക്കാറുണ്ട്. ഇതോടൊപ്പം തന്നെ യാത്രക്കാരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് ബുക്ക് ചെയ്ത ടിക്കറ്റിലെ പേര് വിവരങ്ങള്‍ എങ്ങനെയാണ് മാറ്റേണ്ടത് എന്നത്.

പലപ്പോഴും ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായിട്ടില്ലേ? ഇങ്ങനെയുള്ള അവസ്ഥകളില്‍ ആ ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാം.

ടിക്കറ്റിലെ പേര് മാറ്റാന്‍ സാധിക്കുമോ?

ചില പ്രത്യേക സാഹചര്യങ്ങളില്‍ ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്. എന്നാല്‍ ആര്‍ക്കൊക്കെയാണ് ഇങ്ങനെ നല്‍കാന്‍ സാധിക്കുക എന്ന് പരിശോധിക്കാം.

ആര്‍ക്ക് നല്‍കാം?

ആരുടെ പേരിലാണോ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് അവര്‍ക്ക് എന്തെങ്കിലും സാഹചര്യത്തില്‍ യാത്ര ഒഴിവാക്കേണ്ടതായി വന്നാല്‍ ആ ടിക്കറ്റ് അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. അതായത് മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് ടിക്കറ്റ് ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കുന്നതിനായി കുടുംബ ബന്ധം തെളിയിക്കുന്ന രേഖകള്‍ നിങ്ങള്‍ സമര്‍പ്പിക്കേണ്ടതായി വരും.

വിദ്യാര്‍ഥികളുടെ യാത്രകള്‍

വിദ്യാര്‍ഥികള്‍ നടത്തുന്ന ഗ്രൂപ്പ് യാത്രയ്ക്കായി ടിക്കറ്റ് എടുത്തതിന് ശേഷം ഒരു വിദ്യാര്‍ഥിക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നാല്‍, ആ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരു വിദ്യാര്‍ഥിക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഇങ്ങനെ കൈമാറ്റം ചെയ്യുന്നത് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ കത്ത് ആവശ്യമാണ്.

Also Read: Vande Bharat Sleeper: ഒട്ടും താമസമില്ല, വന്ദേ ഭാരത് സ്ലീപ്പര്‍ എത്തിക്കഴിഞ്ഞു; കശ്മീര്‍ വരെ പോകാന്‍ ഇനി കഷ്ടപ്പാടില്ല

വിവാഹം അല്ലെങ്കില്‍ ഗ്രൂപ്പ് യാത്രകള്‍

വിവാഹം അല്ലെങ്കില്‍ നിങ്ങള്‍ നടത്തുന്ന ഗ്രൂപ്പ് യാത്രകളിലും ടിക്കറ്റ് കൈമാറ്റം ചെയ്യാവുന്നതാണ്. വിവാഹത്തിനോ അല്ലെങ്കില്‍ ഗ്രൂപ്പ് യാത്രയ്‌ക്കോ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഗ്രൂപ്പിലെ അംഗങ്ങളുടേ പേരിലേക്ക് സംഘാടകന്റെ രേഖാമൂലമുള്ള അപേക്ഷയോടെ മാറ്റാവുന്നതാണ്.

ടിക്കറ്റ് എങ്ങനെ കൈമാറ്റം ചെയ്യാം?

ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനായി നിങ്ങള്‍ ആദ്യം നിങ്ങള്‍ക്ക് റെയില്‍വേ ഓഫീസില്‍ രേഖാമൂലമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യാത്ര ചെയ്യാന്‍ തീരുമാനിച്ച തീയതിക്ക് 24 മണിക്കൂര്‍ മുമ്പെങ്കിലും എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ആര്‍ക്കാണോ നിങ്ങള്‍ ടിക്കറ്റ് നല്‍കുന്നത് അവര്‍ കുടുംബാംഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കത്ത്, തിരിച്ചറിയല്‍ രേള തുടങ്ങിവയ സമര്‍പ്പിക്കണം.

കണ്‍ഫേം ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. ഒരു തവണ മാത്രമേ ടിക്കറ്റ് കൈമാറ്റം ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിക്കുന്നുള്ളൂ. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഈ സേവനം ലഭിക്കുന്നതല്ല. ഇ ടിക്കറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിന് യാത്രക്കാരന്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറുമായി ബന്ധപ്പെടണം.

Latest News