5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Republic Day 2025: റിപ്പബ്ലിക് ദിന പരേഡ് കാണാൻ അവസരം; ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

Republic Day 2025 Ticket Booking Process: റിപ്പബ്ലിക് ദിന പരേഡും അനുബന്ധ പരിപാടികളും കാണാൻ സാധാരണക്കാർക്കും അവസരമുണ്ട്. നിങ്ങൾക്ക് അങ്ങനെയൊരു ആ​ഗ്ര​ഹമുണ്ടെങ്കിൽ ടിക്കറ്റ് എങ്ങനെ എപ്പോൾ ബുക്ക് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം. ജനുവരി ഏഴാം തീയതി മുതലാണ് പ്രതിരോധ മന്ത്രാലയം റിപ്പബ്ലിക് പരേഡിനുള്ള ഓൺലൈൻ, ഓഫ് ലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.

Republic Day 2025: റിപ്പബ്ലിക് ദിന പരേഡ് കാണാൻ അവസരം; ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
Republic Day ParadeImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 22 Jan 2025 16:03 PM

രാജ്യത്ത് പുതുവത്സരം കഴിഞ്ഞാൽ പിന്നെയുള്ള ആ​ഘോഷം അത് റിപ്പബ്ലിക് ദിനമാണ്. ഇന്ത്യ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഇത്തവണ ജനുവരി 26 വന്നിരിക്കുന്നത് ഞായറാഴ്ചയാണ്. റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ആകർഷണം രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്. ഈ ആഘോഷം കാണുന്നതിന് പല സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരാറുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക സമ്പന്നതയും സൈനിക ശക്തിയും പ്രദർശിപ്പിച്ചുകൊണ്ടാണ് ഈ ആഘോഷം അരങ്ങേറുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ്.

എന്നാൽ ഈ റിപ്പബ്ലിക് ദിന പരേഡും അനുബന്ധ പരിപാടികളും കാണാൻ സാധാരണക്കാർക്കും അവസരമുണ്ട്. നിങ്ങൾക്ക് അങ്ങനെയൊരു ആ​ഗ്ര​ഹമുണ്ടെങ്കിൽ ടിക്കറ്റ് എങ്ങനെ എപ്പോൾ ബുക്ക് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം. ജനുവരി ഏഴാം തീയതി മുതലാണ് പ്രതിരോധ മന്ത്രാലയം റിപ്പബ്ലിക് പരേഡിനുള്ള ഓൺലൈൻ, ഓഫ് ലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.

ആമന്ത്രൻ മൊബൈൽ ആപ്പ് ഉപയോഗിച്ച് ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം

പ്രതിരോധ മന്ത്രാലയമാണ് ആമന്ത്രാൻ മൊബൈൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് iOS (ആപ്പ് സ്റ്റോർ) ലും Android (Google Play) ലും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

https://aamantran.mod.gov.in/login. എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

റിപ്പബ്ലിക് ഡേ പരേഡ് അല്ലെങ്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് പോലുള്ള നിങ്ങൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പരിപാടി തിരഞ്ഞെടുക്കുക.

നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് ‍ഐഡിയും മൊബൈൽ നമ്പറും നൽകുക.

ടിക്കറ്റിൻ്റെ തരവും രീതിയും അടിസ്ഥാനമാക്കി പണമടയ്ക്കുക.

Also Read: ചെണ്ടയും, ഇടയ്ക്കയും കൊട്ടിക്കയറും; നാദസ്വരവും ഷെഹ്‌നായിയും വിസ്മയം തീര്‍ക്കും; ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇങ്ങനെ

ടിക്കറ്റുകൾ ഓഫ്‌ലൈനായി എങ്ങനെ ബുക്ക് ചെയ്യാം?

റിപ്പബ്ലിക് ദിന പരിപാടിയുമായി ബന്ധപ്പെട്ട ടിക്കറ്റ് ഓഫ്‌ലൈനായി ബുക്ക് ചെയ്യുന്നതിന് ഡൽഹിയിലെ വിവിധയിടങ്ങളിൽ പ്രതിരോധ മന്ത്രാലയം നിരവധി ടിക്കറ്റ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപ്പന 2025 ജനുവരി ഏഴ് മുതലാണ് ആരംഭിച്ചത്. ജനുവരി 25 വരെ വില്പന ഉണ്ടായിരിക്കുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയും ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും കൗണ്ടറുകൾ തുറക്കുന്നതാണ്.

ഓഫ്‌ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുവായ ഫോട്ടോ പതിച്ച ഐഡി പ്രൂഫ് കൈയ്യിൽ കരുതുക. ആവശ്യമായ രേഖ സമർപ്പിച്ച് പണം അടയ്ച്ചുക്കഴിഞ്ഞാൽ, നിങ്ങൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാകും.

ജനുവരി 23 മുതൽ ജനുവരി 25 വരെ, സേനാ ഭവനിലെ ടിക്കറ്റ് കൗണ്ടർ വൈകുന്നേരം ഏഴ് മണി വരെ തുറന്നിരിക്കും. റിപ്പബ്ലിക് ദിനത്തിന്റെ ഫുൾ ഡ്രസ് റിഹേഴ്‌സൽ കാരണം ജനുവരി 23 ന് എല്ലാ ടിക്കറ്റ് കൗണ്ടറുകളും ഉച്ചകഴിഞ്ഞ് മാത്രമേ തുറക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കുന്നവർക്ക് കർതവ്യ പാതയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്, പ്രതിരോധ മന്ത്രാലയം ഡൽഹി മെട്രോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ടിക്കറ്റ് വില പരിശോധിക്കാം

റിപ്പബ്ലിക് ദിന പരേഡ്: ടിക്കറ്റിന് വില 20 മതുൽ 100 വരെ

ബീറ്റിംഗ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്‌സൽ: ടിക്കറ്റിന് നിരക്ക് 20

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്: ടിക്കറ്റിന് നിരക്ക് 100