5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train Ticket Booking: ടിക്കറ്റ് കിട്ടിയില്ലേ? ചാര്‍ട്ട് തയാറായതിന് ശേഷവും റിസര്‍വേഷന്‍ ചെയ്യാം

How To Book Train Ticket After Chart Preparation: തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ ആപ്പ് തുറക്കാന്‍ പോലും പലപ്പോഴും സാധിക്കാറില്ല. ഇത്രയൊന്നും കഷ്ടപ്പാടില്ലാതെയും ട്രെയിന്‍ ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കുന്നതാണ്. അതായത്, ചാര്‍ട്ട് തയാറായതിന് ശേഷവും നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. അത് എങ്ങനെ എന്നല്ലേ ചിന്തിക്കുന്നത്, നോക്കാം.

Train Ticket Booking: ടിക്കറ്റ് കിട്ടിയില്ലേ? ചാര്‍ട്ട് തയാറായതിന് ശേഷവും റിസര്‍വേഷന്‍ ചെയ്യാം
Railway StationImage Credit source: PTI
shiji-mk
Shiji M K | Published: 06 Dec 2024 19:55 PM

ട്രെയിനില്‍ യാത്ര ചെയ്യുന്നവരല്ലേ നിങ്ങള്‍? ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന സമയത്ത് പലപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നത് നിങ്ങള്‍ക്ക് പുതിയ കാര്യമായിരിക്കില്ല. ദീര്‍ഘദൂര യാത്ര നടത്തണമെന്ന് മനസില്‍ വിചാരിക്കുന്ന സമയത്ത് തന്നെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണ് നിലവിലുളളത്. ടിക്കറ്റ് കിട്ടാതെ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് തത്കാല്‍ ടിക്കറ്റുകളെ ആയിരിക്കും. എന്നാല്‍ പലപ്പോഴും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കാറില്ല എന്നതാണ് വാസ്തവം.

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ ആപ്പ് തുറക്കാന്‍ പോലും പലപ്പോഴും സാധിക്കാറില്ല. ഇത്രയൊന്നും കഷ്ടപ്പാടില്ലാതെയും ട്രെയിന്‍ ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കുന്നതാണ്. അതായത്, ചാര്‍ട്ട് തയാറായതിന് ശേഷവും നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. അത് എങ്ങനെ എന്നല്ലേ ചിന്തിക്കുന്നത്, നോക്കാം.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ചാര്‍ട്ട് തയാറാക്കിയതിന് ശേഷവും ടിക്കറ്റ് എടുക്കുന്നതിനായി കറന്റ് ടിക്കറ്റ് ആണ് എടുക്കേണ്ടത്. ഒരു ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്ത സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് 60 ദിവസം മുമ്പാണ് റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വിന്‍ഡോ ഓപ്പണ്‍ ചെയ്യുന്നത്.

Also Read: Railway Tatkal Ticket Booking: തത്കാല്‍ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് ആകാറുണ്ടോ? എങ്കില്‍ ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് രാവിലെ 11 മണിക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള വിന്‍ഡോ തുറക്കും. ഇത് കഴിഞ്ഞതിന് ശേഷം ക്യാന്‍സലേഷനുകള്‍ ഉണ്ടെങ്കില്‍ ഐആര്‍സുടിസി കറന്റ് ടിക്കറ്റ് ബുക്കിങ് നല്‍കുന്നതാണ്.

ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നെടുക്കുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മുതലാണ് കറന്റ് ടിക്കറ്റുകള്‍ ലഭിക്കുക. ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ നിങ്ങള്‍ക്ക് ഇങ്ങനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. എങ്ങനെയാണോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നത് അതേ വിന്‍ഡോയില്‍ കൂടി തന്നെ കറന്റ് ടിക്കറ്റുകളും ബുക്ക് ചെയ്യാവുന്നതാണ്.