Lok Sabha MP Salary: വീടിന് 2 ലക്ഷം, അലവൻസ് 1.5 ലക്ഷം, എംപിമാരുടെ ശമ്പളം അറിയുമോ?

Benefits of MP in Lok Sabha: ഒരു കോർപ്പറേറ്റ് കമ്പനിക്ക് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും, ആകർഷണീയമായ പാക്കേജിൽ എംപിയാകാം

Lok Sabha MP Salary: വീടിന് 2 ലക്ഷം, അലവൻസ് 1.5 ലക്ഷം, എംപിമാരുടെ  ശമ്പളം അറിയുമോ?

Lok Sabha MP Salary | Getty Images

Updated On: 

08 Jun 2024 18:16 PM

“എത്ര രൂപ ശമ്പളം കിട്ടിയാലും മതിയാകില്ല, ജോലി ജന സേവനമല്ലേ” പണ്ടൊരു രാഷ്ട്രീയ നേതാവ് പ്രസംഗത്തിൽ പറഞ്ഞ നാക്ക് പൊന്നായോ എന്തോ? മുഴുവൻ സമയ ജനസേവകന് താരതമ്യേന മികച്ച ശമ്പളമാണ് സർക്കാർ നൽകുന്നത്. 543 എംപിമാർ അധികം താമസിക്കാതെ തന്നെ സത്യപ്രിജ്ഞ ചൊല്ലി ലോക്സയിലേക്ക് എത്തുമ്പോൾ ഇവർക്ക് ലഭിക്കാൻ പോകുന്നത് ഒരു കോർപ്പറേറ്റ് കമ്പനിക്ക് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളുമാണ്.

ഒരു പാർലമെൻ്റ് അംഗത്തിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 1 ലക്ഷം രൂപയാണ്. 2018-ന് ശേഷം വന്ന വർധനക്ക് ശേഷമാണിത്. മണ്ഡലത്തിന് ലഭിക്കുന്ന അലവൻസായി പ്രതിമാസം 70000 രൂപയുണ്ട് ഓഫീസ്‌ തുടങ്ങാനും, അതിൻ്റെ ചിലവുകൾക്കും മറ്റ് കാര്യങ്ങൾക്കുമായാണ് ഇത് നൽകുന്നതെന്നാണ് വെയ്പ്പ്.

ALSO READ: 10 വർഷം കഴിഞ്ഞിട്ടും 100 സീറ്റ് കടക്കാനായില്ല; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ഓഫീസ്‌ ചിലവുകൾക്ക് മാത്രമായി പിന്നെയും 60000 രൂപ കൂടി ലഭിക്കും സ്റ്റാഫിൻ്റെ ശമ്പളം, സ്റ്റേഷനറി, ഫോൺ ബില്ല് അങ്ങിനെ എല്ലാം ഇതിൽ നിന്നും നൽകാം. ഇതിന് പുറമെ പ്രതിദിന അലവൻസായി 2000 രൂപ ലഭിക്കും. പാർലമെൻ്റ് സമ്മേളിക്കുമ്പോൾ ചിലവ്, ഭക്ഷണം എന്നിവയ്ക്കായാണിത്.

ഫസ്റ്റ് ക്ലാസ് യാത്ര

എംപിമാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും പ്രതിവർഷം 34 സൗജന്യ ആഭ്യന്തര വിമാന യാത്രകൾക്ക് അർഹതയുണ്ട്. ഒപ്പം ഫസ്റ്റ് ക്ലാസിൽ ട്രെയിനിലും സൗജന്യമായി യാത്ര ചെയ്യാം. നിയോജക മണ്ഡലങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ മൈലേജ് അലവൻസും ക്ലെയിം ചെയ്യാം.

താമസം

അഞ്ച് വർഷ കാലയളവിൽ പ്രധാന പ്രദേശങ്ങളിൽ വാടക രഹിത താമസസൗകര്യവും ലഭിക്കും. സീനിയോറിറ്റിയെ ആശ്രയിച്ച്, ബംഗ്ലാവുകളോ ഫ്ലാറ്റുകളോ ഹോസ്റ്റൽ മുറികളോ ലഭ്യതക്ക് അനുസരിച്ചും ലഭിക്കാം. ഔദ്യോഗിക വസതികൾ ഉപയോഗിക്കാത്തവർക്ക് പ്രതിമാസം ₹2,00,000 വരെ അലവൻസ് ക്ലെയിം ചെയ്യാം.

ആരോഗ്യം

എംപിമാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ ഹെൽത്ത് സ്കീമിന് (സിജിഎച്ച്എസ്) കീഴിൽ സൗജന്യ വൈദ്യ പരിചരണത്തിന് അർഹതയുണ്ട്. സർക്കാർ ആശുപത്രികളും, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു.

ALSO READ:  Nitish Kumar Criticizes INDIA Alliance : ‘ഞാനെപ്പോഴും മോദിക്കൊപ്പം തന്നെയുണ്ടാവും, ഇൻഡ്യാ മുന്നണി നാടിനായി ഒന്നും ചെയ്തില്ല’; കടന്നാക്രമിച്ച് നിതീഷ് കുമാർ

പെൻഷൻ

കുറഞ്ഞത് ഒരു ടേം എങ്കിലും എംപി ആയാൽ പ്രതിമാസം 25,000 രൂപ പെൻഷൻ ലഭിക്കും. ഓരോ അധിക സേവന വർഷത്തിനും, പ്രതിമാസം ₹2,000 ഇൻക്രിമെൻ്റ് ലഭിക്കും.

ഫോൺ, ഇൻ്റർനെറ്റ്

പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോൺ കോളുകൾ വരെ എംപിമാർക്ക് അനുവദിച്ചിട്ടുണ്ട്. വസതികളിലും ഓഫീസുകളിലും സൗജന്യ അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും ഇവർക്ക് ലഭിക്കും.

ജലം, വൈദ്യുതി

50,000 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റർ വരെ സൗജന്യ വെള്ളവും പ്രതിവർഷം എംപിമാർക്ക് നൽകുന്നു.

Related Stories
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
Narendra Modi: ‘ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം’: പോഡ്കാസ്റ്റില്‍ മോദി
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ