Hoax Bomb Threat: സുഹൃത്തിനോടുള്ള പക; വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പതിനേഴുക്കാരന്‍ കസ്റ്റഡിയില്‍
17 Year Old Boy Bomb Threat: സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കമാണ് പ്രതികാരത്തിന് കാരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മുംബൈ: വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ കസ്റ്റഡിയില്‍. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കിയാണ് ബോംബ് മുഴക്കിയത്. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14ന് യാത്ര നടത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണത്തിന്റെ യാത്ര ഒഴിവാക്കുകയും ചെയ്തു. നാല് വിമാനങ്ങള്‍ക്ക് നേരെയാണ് കൗമാരക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയത്.
സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കമാണ് പ്രതികാരത്തിന് കാരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് കാനഡയിലേക്കുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ വഴിതിരിച്ച് വിട്ടിരുന്നു. പതിനേഴ് വയസുകാരനെയും പിതാവിനെയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Also Read: Bomb Threat: ബോംബ് ഭീഷണി; മുംബെെ – ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലിറക്കി
അതേസമയം, വിവിധ വിമാനങ്ങള്‍ക്ക് നേരെ 12 ഓളം ബോംബ് ഭീഷണികളാണ് തിങ്കളാഴ്ച ഉണ്ടായത്. തുടര്‍ച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. തിങ്കാഴ്ച ഉണ്ടായിട്ടുള്ള ബോംബ് ഭീഷണികളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്‌ഐആറുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് കൗമാരക്കാരനെ വിളിച്ചുവരുത്തിയത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. മുംബൈ വിമാനത്താവള അധികൃതര്‍ക്ക് എക്‌സിലൂടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. രാത്രി രണ്ട് മണിയോടെ ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.