വ്യാജബോംബ് ഭീഷണി; വിമാനക്കമ്പനികൾക്ക് നഷ്ടം 3 കോടി | Hoax Bomb Threat makes financial losses for airlines, check the after-effects and financial loss data Malayalam news - Malayalam Tv9

Bomb threat : വ്യാജബോംബ് ഭീഷണി; വിമാനക്കമ്പനികൾക്ക് നഷ്ടം 3 കോടി

Hoax Bomb Threat makes financial losses : "സാമ്പത്തിക ഭീകരത" എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ കർശന നടപടി വേണമെന്നാണ് അധികൃതരുടെ ആവശ്യം.

Bomb threat : വ്യാജബോംബ് ഭീഷണി; വിമാനക്കമ്പനികൾക്ക് നഷ്ടം 3 കോടി

പ്രതീകാത്മക ചിത്രം (Image courtesy : (Nasir Kachroo/NurPhoto via Getty Images)

Published: 

19 Oct 2024 14:22 PM

ന്യൂഡൽഹി: വിമാനത്തിലെ വ്യാജബോംബ് ഭീഷണിയാണ് ഇപ്പോഴത്തെ പ്രധാന വാർത്തകളിൽ ഒന്ന്. അടുത്ത ദിവസങ്ങളിലായി നിരവധി വിമാനങ്ങളാണ് ബോംബ് ഭീഷണി നേരിട്ടത്. ഓരോ തവണ ഇതുണ്ടാക്കുന്ന നഷ്ടം എത്രയെന്ന് ഊഹിക്കാൻ കഴിയുന്നതിലപ്പുറമാണ്. യാത്രക്കാരുടെ സുരക്ഷാഭീഷണിയ്‌ക്കൊപ്പം ഇതുണ്ടാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം കൂടിയാണ്.

യാത്രക്കാരുടെ 340-350 ടൺ ഭാരവും അവരുടെ ബാഗിന്റെയും മറ്റുമായി 250 ടൺ ഭാരവുമായി പറന്നുയരുന്ന ബോയിങ് 777 വിമാനം അടിയന്തിരമായി താഴെ ഇറക്കാൻ വേണ്ടത് ഏകദേശം 100 ടൺ ഇന്ധനമാണ്. ഇത് ഏകദേശം ഒരുകോടി രൂപയോളം ചിലവുണ്ട്. അതായത് ഏകദേശം ഒരു ടണ്ണിന് ഒരു ലക്ഷം രൂപ ചിലവാകുമെന്ന് സാരം.

അപ്രതീക്ഷിത ലാൻഡിംഗ് ചാർജുകൾ, 200-ലധികം യാത്രക്കാർക്കും ജോലിക്കാർക്കും ഹോട്ടൽ താമസ സൗകര്യം, നഷ്ടമായ കണക്ഷനുകൾക്കുള്ള നഷ്ട പരിഹാരം, സമഗ്രമായ പരിശോധനകൾക്കായി വിമാനം നിലത്തിറക്കൽ, പുതിയ ജീവനക്കാരെ ക്രമീകരിക്കൽ തുടങ്ങിയ അധിക ചെലവുകൾ കൂടിയാകുമ്പോൾ മൊത്തത്തിലുള്ള ചെലവുകൾ വർദ്ധിക്കുന്നു. ഈ ഒരൊറ്റ വ്യാജ ഭീഷണിയുടെ ആകെ ചെലവ് മൂന്ന് കോടി രൂപ കവിയുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ കണക്കാക്കുന്നത്.

ഞായറാഴ്ച മുതൽ വിവിധ എയർലൈനുകളെ ലക്ഷ്യം വച്ചുള്ള ബോംബ് ഭീഷണികൾ ആരംഭിച്ചതാണ്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 40 ഓളം വ്യാജ ഭീഷണികൾ വന്നിട്ടുണ്ട്. ഇത് എയർലൈനുകൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഏകദേശ കണക്കുകൾ പ്രകാരം അധിക ചെലവ് 60-80 കോടി രൂപ വരും.

ALSO READ – ജീൻസ് വേണ്ട മുണ്ട് മതി, ഉദയനിധി സ്റ്റാലിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ബോംബ് ഭീഷണി ഇമെയിലിനെ തുടർന്ന് ശനിയാഴ്ച ദുബായിൽ നിന്ന് ജയ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. ഭാഗ്യവശാൽ, സുരക്ഷാ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

“സാമ്പത്തിക ഭീകരത” എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ കർശന നടപടി വേണമെന്നാണ് അധികൃതരുടെ ആവശ്യം. “ഇത് ഉത്സവ തിരക്കുള്ള സീസണാണ്, യാത്രക്കാർക്കിടയിൽ ഭയം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” എന്നും ഒരു മുതിർന്ന ഉദ്യോ​ഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

Related Stories
‘No Clean Shave, No Love’: ‘താടി ഉണ്ടെങ്കിൽ പ്രണയമില്ല’; താടിക്കാരെ വേണ്ട, ക്ലീൻ ഷെവ് ചെയ്ത കാമുകന്മാരെയാണ് ആവശ്യം; പ്ലക്കാർഡുമായി തെരുവിലിറങ്ങി സ്ത്രീകൾ
Udhayanidhi Stalin: ജീൻസ് വേണ്ട മുണ്ട് മതി, ഉദയനിധി സ്റ്റാലിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി
Viral News: അങ്ങനങ് പേടിപ്പിക്കാൻ നോക്കല്ലേ…! അമ്പലത്തിൽ വിരുന്നെത്തിയ മുർഖനെ കളിപ്പിച്ച് പൂച്ചകൾ
Siddha Doctors: സിദ്ധ വൈദ്യൻമാർ അലോപ്പതി ചികിത്സ ചെയ്യുന്നതിൽ തെറ്റില്ല; മദ്രാസ് ഹൈക്കോടതി
Vikash Yadav Issue: ‘വികാഷ് യാദവ് ഇപ്പോൾ ഔദ്യോഗിക പദവിയിൽ ഇല്ല’; അമേരിക്കക്ക് ഇന്ത്യയുടെ മറുപടി
MK Stalin: ഇവിടെ ഹിന്ദിയൊന്നും വേണ്ട! ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി പരിപാടികൾ വേണ്ടെന്ന് എംകെ സ്റ്റാലിൻ
വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം ഇങ്ങോട്ടേക്കാണോ? ഫലം ഐശ്വര്യം
വിളർച്ചയ്ക്കും രക്തക്കുറവിനും പരിഹാരം വീട്ടിലുണ്ട്, ഇത് ശീലമാക്കൂ...
ആരോ​ഗ്യം സംരക്ഷിക്കാൻ ഭാരം കുറയ്ക്കാം, ഭക്ഷണം കൃത്യമാക്കാം....
പപ്പായക്കൊപ്പം ഇവ കഴിക്കല്ലേ.. വയർ പണിതരും.