Taj Mahal: താജ്മഹല്‍ ഹിന്ദു ക്ഷേത്രം; ശുദ്ധീകരിക്കാനായി ചാണകവും ഗംഗാജലവുമായി ഹിന്ദുത്വ നേതാവ്
Hindutva leader tried to trespass into Taj Mahal: ഇതിന് മുമ്പും താജ് മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് വാദിച്ചുകൊണ്ട് ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ആറിന് താജ് മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമം നടത്തുകയും കാവിക്കൊടി വീശുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഒരു സ്ത്രീയാണ് പിടിയിലായത്.
ആഗ്ര: താജ് മഹല്‍ (Taj Mahal) ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശുദ്ധീകരിക്കാനായി പശുവിന്റെ ചാണകവും ഗംഗാജലവുമായെത്തി ഹിന്ദുത്വ സംഘടന നേതാവ്. അഖില ഭാരത ഹിന്ദു മഹാസഭ കണ്‍വീനര്‍ ഗോപാല്‍ ചാഹര്‍ ആണ് പശു ചാണകവുമായി ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിലേക്ക് എത്തിയത്. എന്നാല്‍ താജ് മഹല്‍ കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഞായറാഴ്ച രാവിലെയോടെയാണ് ചാഹര്‍ ചരിത്ര സ്മാരകവും വിനോദസഞ്ചാര കേന്ദ്രവുമായ താജ്മഹലിലേക്ക് ചാണകവുമായെത്തിയത്.
താജ് മഹല്‍ പരിസരത്ത് ഒരു വിനോദസഞ്ചാരി മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിനോദസഞ്ചാരി നടത്തിയ പ്രവൃത്തി ഒരു ക്ഷേത്രമായ താജ് മഹലിനെ അശുദ്ധമാക്കിയെന്നാണ് നേതാവ് പറയുന്നത്. അതിനാല്‍ താജ് മഹല്‍ ശുദ്ധീകരിക്കാനാണ് ചാണകവും ഗംഗാജലവുമായി എത്തിയതെന്നും ഇയാള്‍ പറഞ്ഞു.
Also Read: Online Scammer: വീഡിയോ കോൾ വഴി ദേഹ പരിശോധന, ശേഷം ഭീഷണി; അഭിഭാഷകയെ പറ്റിച്ച് പണം തട്ടി
ഗേറ്റില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ഇവര്‍ക്കെതിരെയും ചാഹര്‍ രംഗത്തെത്തി. താജ് മഹലിന്റെ കവാടത്തില്‍ തന്നെയും കൂട്ടാളികളെയും പോലീസ് തടഞ്ഞുവെന്നും ഇക്കാര്യം കോടതിയില്‍ അറിയിക്കുമെന്നും ഗോപാല്‍ ചാഹര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ഇതിന് മുമ്പും താജ് മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് വാദിച്ചുകൊണ്ട് ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ആറിന് താജ് മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമം നടത്തുകയും കാവിക്കൊടി വീശുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഒരു സ്ത്രീയാണ് പിടിയിലായത്. തീവ്ര ഹിന്ദുത്വസംഘടനായ അഖില്‍ ഭാരത് മഹാസഭ പ്രവര്‍ത്തക മീരാ റാത്തോഡിനെയാണ് അന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് താജ് മഹലില്‍ സമാന ആചാരം നടത്തിയതിന് ഇതേ സംഘടനയിലുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആഗ്ര പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതുമാത്രമല്ല 2019ല്‍ മീന ദിവാകര്‍ എന്ന സ്ത്രീയേയും താജ് മഹലില്‍ അതിക്രമിച്ച് കയറി ശിവ ആരതി നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
Also Read: Arvind Kejriwal: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ
താജ് മഹല്‍
പ്രണയത്തിന്റെ പ്രതീകമായി കാണുന്ന താജ് മഹല്‍ ലോകത്തിലെ വലിയ അത്ഭുതങ്ങളിലൊന്നാണ്. ആഗ്രയിലെ യമുന നദിയുടെ തെക്കന്‍ തീരത്താണ് താജ് മഹല്‍ സ്ഥിതി ചെയ്യുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നിയായ മുംതാസിന്റെ ഓര്‍മയ്ക്കായാണ്. 1632ല്‍ ആരംഭിച്ച നിര്‍മാണം 1643ലാണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ മിനുക്ക് പണികള്‍ കൂടി പൂര്‍ത്തിയാകാന്‍ പിന്നെയും 10 വര്‍ഷം കൂടി സമയമെടുത്തു. അങ്ങനെ ആകെ 22 വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്.
പേര്‍ഷ്യന്‍, ഇന്ത്യന്‍, ഇസ്ലാമിക് വാസ്തുവിദ്യകളുടെ സമന്വയമാണ് താജ് മഹല്‍. ചതുരാകൃതിയിലുള്ള പ്ലാറ്റ്‌ഫോമിലാണ് താജ് മഹല്‍ സ്ഥിതി ചെയ്യുന്നത്. നാല് മിനാരങ്ങളാണുള്ളത്. കെട്ടിടത്തിന്റെ എല്ലാ വശങ്ങളും വെളുത്ത മാര്‍ബിള്‍ ഉപയോഗിച്ചുള്ള കൊത്തുപണികളും അറബിക് ലിപിയിലുള്ള കാലിഗ്രാഫിയും ഒത്തുചേര്‍ന്നതാണ്.