5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hindenburg Report: ‘അന്വേഷണങ്ങൾ വൈകിയിട്ടില്ല’; മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

Hindenburg Report Update: അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സെബി വ്യക്തമാക്കി. ഹിൻഡൻബർ​ഗിൻ്റെ റിപ്പോർട്ടിൽ വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ സെബി പറയുന്നു.

Hindenburg Report: ‘അന്വേഷണങ്ങൾ വൈകിയിട്ടില്ല’; മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി
Madhabi Puri Buch. (Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 11 Aug 2024 21:13 PM

ഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചും (Madhabi Puri Buch) അദാനി ​ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് )(Hindenburg Report) തള്ളി സെബി (SEBI). അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണായ മാധബി ബുച്ചിന് നിക്ഷേപമുണ്ടെന്ന ​ഗുരുതര ആരോപണമാണ് ഹിൻഡൻബർ​ഗ് നേരത്തെ പുറത്തുവിട്ടിരുന്നത്. അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സെബി വ്യക്തമാക്കി.

എന്നാൽ ഹിൻഡൻബർ​ഗിൻ്റെ റിപ്പോർട്ടിൽ വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ സെബി പറയുന്നു. ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർ​ഗ് റിപ്പോർ‌ട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കാത്തത് അദാനിയുടെ കമ്പനിയുമായി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനുമുള്ള ബന്ധമാണെന്ന് ഹിൻഡൻബർ​ഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സെബി രം​ഗത്തെത്തിയത്.

ALSO READ: ആരാണ് മാധബി പുരി ബുച്ച്?; സെബി മേധാവിയുടെ വിദ്യാഭ്യാസം മുതൽ ശമ്പളം വരെ അറിയാം

അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന്ത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗിൻ്റെ ആരോപണം.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തം ഉണ്ടെന്ന ആരോപണം തള്ളി മാധബി പുരി ബുച്ചും രംഗത്തെത്തിയിരുന്നു. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും ഏത് ഏജൻസിക്കും പരിശോധിക്കാമെന്നും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നുമാണ് മാധബി ബുച്ച് ഇതിനോട് പ്രതികരിച്ചത്. ഇന്നലെയാണ് കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സെബിയെയും ഉൾപ്പെടുത്തി ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പുറത്ത് വന്നത്.

ALSO READ: നിക്ഷേപം നടത്തിയത് സെബിയെ അറിയിച്ചുകൊണ്ട്, ഹിന്‍ഡന്‍ബര്‍ഗിന്റേത് പ്രതികാര നടപടി: മാധബി പുരി ബുച്ച്‌

അദാനിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പ്രതികാരമാണിതെന്നും മാധബി കൂട്ടിച്ചേർത്തു. 2015ലാണ് ഈ രഹസ്യകമ്പനികളിൽ മാധവി ബുച്ചും ഭർത്താവും നിക്ഷേപം ആരംഭിച്ചത്. 2017 മുതൽ മാധബി ബുച്ച് സെബിയിൽ പൂർണ സമയ അംഗമായതോടെ ആ അക്കൗണ്ട് ഭർത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി മാധബി ബുച്ച് സമർപ്പിച്ച കത്തും ഹിൻഡൻബർഗ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ. ഇതിനിടെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.