Himanta Biswa Sarma: ലൗ ജിഹാദ് കേസുകളില്‍ ജീവപര്യന്തം ശിക്ഷ നല്‍കുന്ന നിയമം നടപ്പാക്കും: ഹിമന്ത ബിശ്വ ശര്‍മ
Himanta Biswa Sarma on Love Jihad: തിരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കും. അത്തരം കേസുകളില്‍ തടവുശിക്ഷ കൊണ്ടുവരുന്ന തരത്തില്‍ നിയമം ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
ദിസ്പൂര്‍: ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഉടന്‍ തന്നെ ജീവപര്യന്തം ശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവരുമെന്നാണ് ഹിമന്ത പറഞ്ഞത്. അസമില്‍ നടന്ന ബിജെപി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലായിരുന്നു ഹിമന്ത ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കും. അത്തരം കേസുകളില്‍ തടവുശിക്ഷ കൊണ്ടുവരുന്ന തരത്തില്‍ നിയമം ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
അസമില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയുള്ളുവെന്നും ഹിമന്ത പറഞ്ഞിരുന്നു. സംസ്ഥാനത്ത് പുതിയ താമസനയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ലക്ഷം സര്‍ക്കാര്‍ തസ്തികകളില്‍ തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കി. ഈ പദ്ധതി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്തിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഇടപാടുകള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍ ഇത്തരം ഇടപാടുകള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്നത് നിര്‍ബന്ധമാക്കുമെന്നും ഹിമന്ത പറഞ്ഞു.
ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാപരമായ അധിനിവേശമുണ്ട്. ഏതാനും പ്രീണന നയങ്ങള്‍ കൊണ്ട് തങ്ങള്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
Also Read: Kerala Rain Alert: ഇന്ന് അവധിയില്ല, സ്‌കൂളില്‍ പോകാം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അതേസമയം, 2015ന് ശേഷം ഇന്ത്യയിലേക്ക് വന്നവരെ പൗരത്വ ഭേദഗതി നിയമപ്രകാരം നാടുകടത്തുമെന്ന് ഹിമന്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. നിയമം കൊണ്ടുവന്നതിന് ശേഷം എട്ടുപേരാണ് പൗരത്വത്തിന് അപേക്ഷിച്ചത്. എന്നാല്‍ അതില്‍ രണ്ടുപേര്‍ മാത്രമാണ് അഭിമുഖത്തിനെത്തിയത്.
ഫോറിനേഴ്‌സ് ട്രിബ്യൂണലിലെ നടപടികള്‍ കുറച്ചുമാസങ്ങളിലേക്ക് നിര്‍ത്തിവെക്കണം. പൗരത്വത്തിന് അപേക്ഷിക്കാന്‍ ആളുകള്‍ക്ക് സിഎഎ നിയമപ്രകാരം അവസരം നല്‍കണമെന്നും ഹിമന്ത പറഞ്ഞിരുന്നു.