5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Himachal Pradesh Landslide: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 6 പേർക്ക് ദാരുണാന്ത്യം

Himachal Pradesh Landslide: മണ്ണിടിച്ചിലിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും കുളു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അശ്വനി കുമാർ പറഞ്ഞു. മരിച്ചവരിൽ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാർ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.

Himachal Pradesh Landslide: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 6 പേർക്ക് ദാരുണാന്ത്യം
Himachal Pradesh LandslideImage Credit source: TV9
nithya
Nithya Vinu | Published: 30 Mar 2025 22:08 PM

ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ഹിമാചൽ പ്രദേശിലെ കുളുവിലെ മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു വലിയ മരം കടപുഴകി വീണ് റോഡരികിൽ ഇരുന്ന ആളുകൾ മരിച്ചു. പരിക്കേറ്റവരെ ജാരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണിടിച്ചിലിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും കുളു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അശ്വനി കുമാർ പറഞ്ഞു. അതേസമയം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാർ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. ‘ഈ അപകടം വളരെ ദുഃഖകരവും നിർഭാഗ്യകരവുമാണ്. ഈ അപകടത്തിൽ നിരവധി പേർ മരിച്ചു. മരിച്ച എല്ലാവർക്കും ദൈവത്തിന്റെ കാൽക്കൽ സ്ഥാനം നൽകണമെന്നും അവരുടെ കുടുംബങ്ങൾക്ക് ഈ ദുഃഖം താങ്ങാനുള്ള ശക്തി നൽകണമെന്നും ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കൂടാതെ, ഈ അപകടത്തിൽ പരിക്കേറ്റവർ വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഞാൻ ആഗ്രഹിക്കുന്നു,”  എന്ന് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ  സംസ്ഥാന സർക്കാരിനോടും തദ്ദേശ ഭരണകൂടത്തോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.