Himachal Pradesh Cloudburst : ഷിംലയിലും കുളുവിലും മേഘവിസ്ഫോടനം; 50 ഓളം പേരെ കാണാതായി

Himachal Pradesh Shimla, Kullu Cloudburst : ഹിമാചൽ പ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ അതിർത്തികളിലായിട്ടാണ് മേഘവിസ്ഫോടനം ഉണ്ടായിരിക്കുന്നത്. രക്ഷപ്രവർത്തനം ആരംഭിച്ചതായി എൻഡിആർഎഫ് സംഘം അറിയിച്ചു.

Himachal Pradesh Cloudburst : ഷിംലയിലും കുളുവിലും മേഘവിസ്ഫോടനം; 50 ഓളം പേരെ കാണാതായി

ഹിമാചൽ പ്രദേശിൽ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നു (Image Courtesy: X)

Updated On: 

01 Aug 2024 11:11 AM

ന്യൂ ഡൽഹി : ഹിമാചൽ പ്രദേശിൽ മൂന്നിടങ്ങളിൽ ഒരേ സമയമുണ്ടായ മേഘവിസ്ഫോടനത്തിൽ (Cloudburst) 50 ഓളം പേരെ കാണാതായി. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിലും കുളുവിലുമായിട്ടാണ് മേഘവിസ്ഫോടനമുണ്ടായത് (Himachal Pradesh Cloudburst). ഇന്നലെ ജൂലൈ 31 ബുധനാഴ്ച രാത്രിയോടെ ഷിംലയിലെ റാംപൂരിലും ഇന്ന് ഓഗസ്റ്റ് ഒന്നാം തീയതി പുലർച്ചെയാണ് കുളുവിലെ രണ്ടിടങ്ങളിലുമാണ് മേഘവിസ്ഫോടനമുണ്ടായത്. ഇതുവരെ വരെ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 33 പേരെ ഷിംലയിൽ നിന്നും 3 പേരെ കുളുവിൽ നിന്നും കാണാതായി. കാണാതായവരിൽ 17 പേർ സ്ത്രീകളും 19 പേർ പുരുഷന്മാരുമാണ്. ബുധനാഴ്ച രാത്രിയിൽ പെട്ടെന്ന് അതിതീവ്രമായ മഴ പെയ്യുകയായിരുന്നുയെന്നാണ് അധികൃതർ പറയുന്നത്.

മുന്നറിയിപ്പ് നേരത്തെ നൽകിയെന്ന് എൻഡിആർഎഫ്

മേഘവിസ്ഫോടനത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ സ്ഥിതി വിവരങ്ങളും പരിശോധക്കിക്കാൻ ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു അടിയന്തര യോഗം വിളിച്ചു. ഷിംലയിൽ പ്രവർത്തിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് നിലയിത്തിന് സമീപമാണ് മേഘവിസ്ഫോടനമുണ്ടായിരിക്കുന്നത്. അതിതീവ്ര മഴയിൽ സ്ഥലത്തെ വീടുകൾക്കും സ്കൂളുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ തന്നെ മേഘവിസ്ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

ALSO READ : Wayanad Landslide: ജീവൻ്റെ തുടിപ്പുതേടി മൂന്നാദിവസം; രാത്രി വൈകിയും ബെയ്‌ലി പാലനിർമ്മാണം

എന്താണ് മേഘവിസ്ഫോടനം?

കുറഞ്ഞ സമയത്ത് ഒരു പ്രദേശത്ത് മാത്രമായി അതിശക്തമായ മഴ പെയ്യുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനം. ഈ പ്രതിഭാസം വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും അത് ഇടയാക്കാറുണ്ട്. കാറ്റും ഇടിമുഴക്കവും ഉണ്ടാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ മഴ, പെട്ടെന്നു ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ വെള്ളത്തിനടിയിലാക്കുകയും ചെയ്തേക്കാം. മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്ന് വിളിക്കാം. ഇന്ത്യയിൽ, ജൂൺ മാസം മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ് സാധാരണയായി മേഘവിസ്ഫോടനം ഉണ്ടാകുന്നത്.

കാരണക്കാർ ക്യുമുലോ നിംബസ് മഴമേഘങ്ങൾ

മേഘങ്ങളിൽ ഏറ്റവും വലിപ്പം കൂടിയവയാണ് ക്യുമുലോ നിംബസ് മഴ മേഘങ്ങൾ. ഇവ കേരളത്തിൽ സാധാരണയായി രൂപപ്പെടുന്നത് തുലാവർഷകാലത്താണ്. ‌ഭൗമോപരിതലത്തിൽനിന്ന്, ഈർപ്പംനിറഞ്ഞ വായു അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും തുടർന്ന് ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മഴമേഘങ്ങൾ രൂപപ്പെടുന്നത്. ശക്തമായ മഴയും കാറ്റും ഇടിയും ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും, ക്യുമുലോ നിംബസ് മേഘങ്ങളുടെ പ്രത്യേകതയായി കരുതപ്പെടുന്നു.

ഈ മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം കാണാറുണ്ട്. മേഘത്തിന്റെ നടുഭാഗത്തു കൂടി അടിയിൽ നിന്നു മുകളിലേക്കുയരുന്നതിനെ അപ്​ഡ്രിഫ്റ്റ് എന്നാണ് വിളിക്കുന്നത്. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുമുണ്ട്. ക്യുമുലോ നിംബസ് മേഘങ്ങളിൽ ഡൗൺഡ്രിഫ്റ്റ് കൂടുതലാണ്. അതുകൊണ്ട് കൂടുതൽ ഈർപ്പമുള്ള വയുപ്രവാഹം മുകളിലെത്തുന്നു.

ഭൗമാന്തരീക്ഷത്തിന്റെ നിശ്ചിത ഭാ​ഗത്തിനു മുകളിൽ വളരെ തണുത്ത അവസ്ഥയാണുള്ളത്. മേഘത്തിനുള്ളിലൂടെ എത്തുന്ന വായു ഈ കൊടുംതണുപ്പിലേക്കു എത്തുമ്പോൾ ജലാംശം മുഴുവൻ ഉറഞ്ഞു വലിയ മഞ്ഞുകണങ്ങളാകുന്നു. കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറയുന്ന സമയത്ത് ഈ മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽപ്പെട്ടു താഴേക്കു പതിക്കുന്നു. അതിനിടയിൽ താഴേക്കുള്ള യാത്രയിൽ കൂടൂതൽ ചെറിയകണങ്ങളുമായി ചേർന്ന്, അവയുടെ വലിപ്പം കൂടുകയും ഭൗമോപരിതലത്തിലെമ്പോൾ, അന്തരീക്ഷതാപം കൂടുതലായതിനാൽ ഉരുകി വെള്ളത്തുള്ളിയായി മാറുകയും ചെയ്യും. ഇതാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.

Related Stories
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ