ട്രെയിനുകൾ റദ്ദാക്കി; ആന്ധ്രയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ളവ വഴിതിരിച്ചുവിട്ടു | Heavy rainfall in andhrapradesh, some train cancelled and some were diverted, check the details in malayalam Malayalam news - Malayalam Tv9

Train Service Cancelled: ട്രെയിനുകൾ റദ്ദാക്കി; ആന്ധ്രയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ളവ വഴിതിരിച്ചുവിട്ടു

Published: 

01 Sep 2024 17:10 PM

Train Service Cancelled Due To Rain: സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ-സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് ട്രെയിൻ സർവീസും റദ്ദാക്കിയിട്ടുണ്ട്.

Train Service Cancelled: ട്രെയിനുകൾ റദ്ദാക്കി; ആന്ധ്രയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ളവ വഴിതിരിച്ചുവിട്ടു

Train Service Cancelled.

Follow Us On

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ (Heavy rainfall in andhrapradesh) ചില ട്രെയിൻ സർവീസുകൾ പൂർണമായും (Train Service Cancelled) റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്തു. സെക്കന്ദരാബാദിൽനിന്ന് ഇന്ന് (ഞായറാഴ്ച്ച) പുറപ്പെടേണ്ടിയിരുന്ന നമ്പർ 17230 സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ട്രെയിൻ സർവീസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ-സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് ട്രെയിൻ സർവീസും റദ്ദാക്കിയിട്ടുണ്ട്.

വഴി തിരിച്ചുവിട്ട ട്രെയിൻ സർവീസുകൾ ഇവ

ഓഗസ്റ്റ് 31-ന് ഡൽഹിയി ൽനിന്ന് പുറപ്പെട്ട നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്, നാഗ്പുറിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി നാഗ്പുർ-വിസിയനഗരം-ദുവ്വഡ എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടുന്നതാണ്.

ALSO READ: ഓണക്കാലത്തേക്കായി എറണാകുളത്തേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് കൂടി

ഓഗസ്റ്റ് 31-ന് കോർബയിൽനിന്ന് പുറപ്പെട്ട നമ്പർ 22647 കോർബ- കൊച്ചുവേളി എക്‌സ്പ്രസ് വാറങ്കൽ, ഖമ്മം, വിജയവാഡ, തെനാലി, ചിരാല, ഗുഡൂർ, ഡോ. എംജിആർ ചെന്നൈ സെൻട്രൽ തുടങ്ങിയ റൂട്ടുകൾ ഒഴിവാക്കി കാസിപെട്-റെനിഗുണ്ട വഴി സർവീസ് നടത്തുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ഓഗസ്റ്റ് 31-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട നമ്പർ 22669 എറണാകുളം ജങ്ഷൻ-പട്‌ന ജങ്ഷൻ സൂപ്പർഫാസ്റ്റ് ട്രെയിൻ പേരമ്പുറിനും വാറങ്കലിനും ഇടയിലുള്ള സ്‌റ്റോപ്പുകൾ ഒഴിവാക്കി ദുവ്വഡ, വിസിയനഗരം, നാഗ്പുർ വഴി സർവീസ് നടത്തും.

ഓണം സ്പെഷ്യൽ സർവീസ്

ഇത്തവണ ഓണത്തിരക്കുകൾക്ക് തടയിടാൻ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളത്തേക്കാണ് പുതിയ സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ട്രെയിനുകളാണ് ഓണക്കാലത്ത് സ്പെഷ്യലായി സർവീസ് നടത്തുക. എറണാകുളത്ത് നിന്ന് യലഹങ്കയിലേക്കാണ് സർവ്വീസ്. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉള്ള സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചത്.

ഓണാവധി പ്രമാണിച്ചുള്ള തിരക്ക് സംബന്ധിച്ചുള്ള വിഷയം ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബാംഗ്ലൂരിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. എറണാകുളത്തു നിന്ന് 12.40-നാണ് സർവ്വീസ് ആരംഭിക്കുക. 06101 നമ്പർ ട്രെയിനാണ് സർവ്വീസ് നടത്തുന്നത്. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ അടക്കമുള്ള സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ യലഹങ്കയിലേക്ക് എത്തും എന്നാണ് വിവരം.

യലഹങ്കയിൽ നിന്ന് രാവിലെ അഞ്ചിനാണ് തിരികെയുള്ള യാത്ര ആരംഭിക്കുക. 06102 ട്രെയിൻ ആണ് തിരിച്ച് പുറപ്പെടുന്നത്. ഇത് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 ഗരീബ്റത്ത് കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടാവുക എന്നാണ് വിവരം.

ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങിയിട്ടുണ്ട്.

 

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version