5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sitaram Yechury : സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി; വിവരം പുറത്തുവിട്ട് പാർട്ടി

Health Condition Sitaram Yechury : ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് പാർട്ടി. ചികിത്സ പുരോഗമിക്കുകയാണെന്നും പാർട്ടി അറിയിച്ചു.

Sitaram Yechury : സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി; വിവരം പുറത്തുവിട്ട് പാർട്ടി
Health Condition Sitaram Yechury (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 20 Aug 2024 18:32 PM

സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പാർട്ടി തന്നെ അറിയിച്ചു. 72 വയസുകാരനായ യെച്ചൂരിയെ തിങ്കളാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

“സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 19 വൈകുന്നേരം ന്യൂഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ചികിത്സ തുടരുകയാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.”- വാർത്താകുറിപ്പിലൂടെ പാർട്ടി അറിയിച്ചു.

സിപിഐഎമിൻ്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് സീതാറാം യെച്ചൂരി. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ 2015ൽ പാർട്ടി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

Also Read : Bharat Bandh 2024: നാളെ ഭാരത് ബന്ദ്; അടച്ചിടുന്നത് എന്തെല്ലാം… കേരളത്തെ എങ്ങനെ ബാധിക്കും?

സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി 1952 ആഗസ്റ്റ് 12-ന് മദ്രാസിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി സെന്റ്‌ സ്റ്റീഫൻസ് കോളജിൽ ബിരുദം പൂർത്തിയാക്കിയ യെച്ചൂരി 1975ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം സ്വന്തമാക്കി.

1974ൽ എസ്എഫ്ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയജീവിതം ആരംഭിച്ചത്. ജെഎൻയുവിലെ പഠനകാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് പിഎച്ച്ഡി പൂർത്തിയാക്കുന്നതിന് മുൻപ് അറസ്റ്റിലായി. ജയിൽ മോചിതനായതിന് ശേഷമാണ് പഠനം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ മൂന്ന് തവണയാണ് യച്ചൂരി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.

1978ൽ അദ്ദേഹം എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ പാർട്ടി പോളിറ്റ് ബ്യൂറോ അംഗമാണ്. വിവിധ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.