Head Constable Dies:’ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ട്രെയിനിന് മുന്നില്‍ ചാടി ഹെഡ്‌ കോൺസ്റ്റബിൾ ജീവനൊടുക്കി

Head Constable Ends Life in Bengaluru :33 വയസ്സുകാരനായ തിപ്പണ്ണ അലുഗുർ എന്ന ഹെഡ് കോൺസ്റ്റബിളാണ് ജീവനൊടുക്കിയത്. ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നായിരുന്നു തിപ്പണ്ണ അലുഗുർ മരിച്ചത്. ട്രെയിന് മുന്നിൽ ചാടിയാണ് ഇയാൾ മരിച്ചത്. ഒരു പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Head Constable Dies:ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു; ട്രെയിനിന് മുന്നില്‍ ചാടി ഹെഡ്‌ കോൺസ്റ്റബിൾ ജീവനൊടുക്കി

തിപ്പണ്ണ അലുഗുർ (image credits: social media)

Published: 

15 Dec 2024 23:41 PM

ബെംഗളുരു: ഐ ടി ജീവനക്കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത് ചർച്ചയാകുന്നതിനിടെ ബെംഗളുരുവിൽ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. 33 വയസ്സുകാരനായ തിപ്പണ്ണ അലുഗുർ എന്ന ഹെഡ് കോൺസ്റ്റബിളാണ് ജീവനൊടുക്കിയത്. ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നായിരുന്നു തിപ്പണ്ണ അലുഗുർ മരിച്ചത്. ട്രെയിന് മുന്നിൽ ചാടിയാണ് ഇയാൾ മരിച്ചത്. ഒരു പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്യുന്നത്. മൂന്നുവർഷങ്ങൾക്ക് മുൻപായിരുന്നു ഇയാളുടെ വിവാഹം പാർവതി എന്ന യുവതിയാണ് ഇ​ദ്ദേഹത്തിന്റെ ഭാര്യ. പാർവതിയും പിതാവ് യമുനപ്പയും ഇയാളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കന്നഡയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഡിസംബർ 12ന് ഫോണിൽ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

Also Read: അതുല്‍ സുഭാഷിന്റെ ആത്മഹത്യ; ഭാര്യ നികിത അറസ്റ്റില്‍

ഇതിനു പിന്നാലെ സംഭവത്തിനെ ചൊല്ലി ഭാര്യയുമായി തിപ്പണ്ണ വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ ജീവനൊടുക്കിയത്. തന്റെ ഔദ്യോഗിക വാഹനം ഹുസ്കുർ റെയിൽവേ സ്റ്റേഷന് അരികിലായി പാർക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കണമെന്നും സഹപ്രവർത്തകനോട് ആത്മഹത്യക്കുറിപ്പിൽ ഇയാൾ അഭ്യർഥിച്ചിട്ടുണ്ട്. മകന്റെ മരണത്തെ തുടർന്ന് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പാർവതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസിൽ പരാതി നൽകി.

അതേസമയം ഐ ടി ജീവനക്കാരനായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ നികിത സിംഘാനിയ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിലെ മഞ്ജുനാഥ് ലേഔട്ടിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഗുരുഗ്രാമില്‍ വെച്ചാണ് നികിത അറസ്റ്റിലാകുന്നത്. നികിതയോടൊപ്പം അവരുടെ സഹോദരന്‍ അനുരാഗ് സിംഘാനിയയും അമ്മയും പോലീസ് കസ്റ്റഡിയിലുണ്ട്. 24 പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമാണ് അതുല്‍ ജീവനൊടുക്കിയത്. ഭാര്യക്കും അവരുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അതുലിന്റെ മരണം. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയും അവരുടെ വീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്ന് അതുല്‍ പറഞ്ഞിരുന്നു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ