5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

HDFC Employee Death : ജോലിക്കിടെ എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മർദ്ദമെന്ന് സഹപ്രവർത്തകർ

Lucknow HDFC Employee Death : ഉത്തർപ്രദേശിൽ ലഖ്നൗവിലെ വിഭൂതിഖണ്ഡ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ജോലിസമയത്ത് കുഴഞ്ഞുവീണത്. വിഭൂതിഖണ്ഡ് ബ്രാഞ്ചിലെ അഡീഷ്ണൽ ഡെപ്യൂട്ടി വൈസ്-പ്രസിഡൻ്റാണ് മരിച്ച ജീവനക്കാരി.

HDFC Employee Death : ജോലിക്കിടെ എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മർദ്ദമെന്ന് സഹപ്രവർത്തകർ
എച്ച്ഡിഎഫ്സി ബാങ്ക് (Image Courtesy : Debarchan Chatterjee/NurPhoto via Getty Images)
jenish-thomas
Jenish Thomas | Published: 25 Sep 2024 14:28 PM

പൂനെയിലെ ഇവൈ കമ്പനിയിലെ ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യൻ്റെ മരണത്തെ (EY Employee Anna Sebastian Death) കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കെ രാജ്യത്ത് സമാനമായി മറ്റൊരു മരണവും റിപ്പോർട്ട് ചെയ്യുന്നു. ജോലി സമ്മർദ്ദത്തെ തുടർന്ന് ബാങ്ക് ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് ലഖ്നൗവിലെ എച്ച്ഡിഎഫ്സി ബാങ്കിൻ്റെ (HDFC Bank Employee Death) വിഭൂതിഖണ്ഡ ബ്രാഞ്ചിലെ അഡീഷ്ണൽ ഡെപ്യൂട്ടി വൈസ്-പ്രസിഡൻ്റ് സദാഫ് ഫാത്തിമയാണ് (45) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ഫാത്തിമയുടെ മരണം അമിതമായ ജോലി ഭാരത്തെ തുടർന്നാണെന്ന് സഹപ്രവർത്തകർ ആരോപിച്ചു.

സെപ്റ്റംബർ 24-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫാത്തിമ കുഴഞ്ഞുവീണ് മരണപ്പെടുന്നത്. ജോലിക്കിടെ ഇടവേളയെടുത്ത് ഫാത്തിമ കഫിറ്റീരയിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീഴുന്നതും അതെ തുടർന്ന് മരണപ്പെടുന്നതും. സഹപ്രവർത്തകർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയെ രക്ഷപ്പെടുത്താനായില്ല. ജോലി സമ്മർദ്ദത്തെ തുടർന്നാണ് ഫാത്തിമ മരിക്കാൻ ഇടയായതെന്ന് സഹപ്രവർത്തകർ പോലീസിനോട് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഫാത്തിമ മരുന്ന് കഴിക്കുന്നതായി കണ്ടെന്നും സഹപ്രവർത്തകർ പോലീസിനോട് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചുയെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം യഥാർഥ മരണകാരണം അറിയാൻ സാധിക്കുയെന്നും പോലീസ് അറിയിച്ചു.

ALSO READ : Anna Sebastin: ഇ വെെ കമ്പനിയോട് റിപ്പോർട്ട് തേടി കേന്ദ്രം; വീഴ്ചയെങ്കിൽ നടപടിയെന്ന് കേന്ദ്ര തൊഴിൽ മന്ത്രി

അതേസമയം അന്നയുടെ മരണത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇവൈ കമ്പനിയോട് മഹരാഷ്ട്ര സർക്കാരിനോടും തൊഴിൽ മന്ത്രാലയം നിർദേശം നൽകി. റിപ്പോർട്ടിന് അനുസരിച്ച് കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. അതേസമയം പൂനെയിൽ പ്രവർത്തിക്കാൻ കമ്പനിയുടെ പക്കൽ മതിയായ രേഖകൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര അഡീഷ്ണൽ ലേബർ കമ്മീഷ്ണർ ഷൈലേന്ദ്ര പോളിൻ്റെ നേതൃത്വത്തിൽ ഒരു സംഘം പൂനെയിലെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാരിൻ്റെ ഷോപ്പ്സ് ആൻഡ് എസ്റ്റാബിൾഷ്മെൻ്റ് ആക്ട് പ്രകാരമുള്ള പെർമെറ്റ് ഇവൈയുടെ പക്കൽ ഇല്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ നിയമപ്രകാരം ഒരു ജീവനക്കാരൻ/ജീവനക്കാരിക്കുള്ള പരമാവധി തൊഴിൽ സമയം ഒരു ദിവസം ഒമ്പത് മണിക്കൂർ വരെ മാത്രമാണ്. ആഴ്ചയിൽ 48 മണിക്കൂർ. ഇക്കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഇവൈയോട് മഹാരാഷ്ട്ര തൊഴിൽ വകുപ്പ് നിർദേശം നൽകി. ഇത്തരത്തിൽ അമിതമായി ജോലിഭാരം നൽകി തൊഴിൽ എടുപ്പിക്കുകയും അത് ജീവനക്കാർക്ക് അപകടം അല്ലെങ്കിൽ മരണം സംഭവിക്കുകയാണെങ്കിൽ കമ്പനി അധികൃതർക്കെതിരെ ആറ് മാസം വരെ വരുന്ന ജയിൽ ശിക്ഷയോ അഞ്ച് ലക്ഷം രൂപ പിഴയോ ലഭിക്കുന്നതാണ്.

അന്ന സെബാസ്റ്റ്യൻ്റെ മാതാവ് അനിത സെബാസ്റ്റ്യൻ ഇ വൈ കമ്പനിയുടെ ഇന്ത്യയിലെ ചെയർമാൻ അയച്ച കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് ഇവൈ കമ്പനിയിലെ ജോലി സമ്മർദ്ദം പുറംലോകം അറിയാൻ ഇടയായത്. ജൂലൈ മാസത്തിലാണ് അന്ന ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. മരിക്കുന്നതിന് നാല് മാസങ്ങൾക്ക് മുമ്പാണ് അന്ന ഇവൈയിൽ ഓഡിറ്റ് ഓഫീസറായി പ്രവേശിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഇവൈ ഒരു ആഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

Latest News