5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hathras stampede: ഹാഥ്‌റസ് ദുരന്തം: ആറ് സംഘാടക സമിതി അംഗങ്ങൾ അറസ്റ്റിൽ

Hathras stampede Six members of committee arrested: അറസ്‌റ്റിലായ ആറുപേരും സംഘാടക സമിതി അംഗങ്ങളാണ് എന്നാണ് വിവരം. അവർ സംഭാവനകൾ ശേഖരിച്ചതായും ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചതായും വിവരമുണ്ട്. പരിപാടിക്കുള്ള എല്ലാവിധ സജ്ജീകരണങ്ങളും അവരാണ് ഒരുക്കിയത്.

Hathras stampede: ഹാഥ്‌റസ് ദുരന്തം: ആറ് സംഘാടക സമിതി അംഗങ്ങൾ അറസ്റ്റിൽ
Hathras-stampede
aswathy-balachandran
Aswathy Balachandran | Updated On: 04 Jul 2024 17:38 PM

ഹാഥ്‌റസ് : ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ നടന്ന സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും നൂറിലധികം പേർ മരിച്ച സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 121 പേരുടെ ജീവനാണ് ഇതുവരെ സംഭവത്തെത്തുടർന്ന് പൊലിഞ്ഞത്. പ്രതികൾക്കെതിരെ ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐജി ശലഭ് മാത്തൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അറസ്‌റ്റിലായ ആറുപേരും സംഘാടക സമിതി അംഗങ്ങളാണ് എന്നാണ് വിവരം. അവർ സംഭാവനകൾ ശേഖരിച്ചതായും ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചതായും വിവരമുണ്ട്. പരിപാടിക്കുള്ള എല്ലാവിധ സജ്ജീകരണങ്ങളും അവരാണ് ഒരുക്കിയത്. സംഭവത്തിൽ ഉൾപ്പെട്ട ബാബയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യും.

ALSO READ: ഹഥ്റസ് ദുരന്തത്തിൽ ആളുകൾ മരിക്കാൻ ക്ലോസ്ട്രോഫോബിയയും കാരണമായി; വിശദീകരണവുമായി വിദഗ്ധർ

ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കറിൻ്റെ പേര് എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല. സംഭവം വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാൻ അന്വേഷണം നടക്കുകയാണെന്നും െഎ ജി പറഞ്ഞു. പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമെന്നും വിവരമുണ്ട്.

121 പേർ മരിച്ചു

തിക്കിലും തിരക്കിലും പെട്ട് ഇതുവരെ 121 പേരാണ് മരിച്ചത്. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടക്കാൻ സാധ്യതയുണ്ടെന്ന് എസ്പി തലവൻ അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തർപ്രദേശിലെ ബഹദൂർ നഗരി ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബയുടെ ജനനം. സൂരജ് പാൽ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ഗ്രാമത്തിൽ തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇയാൾ ഉത്തർപ്രദേശ് പോലീസിലെ ലോക്കൽ ഇന്റലിജൻസ് യൂണിറ്റിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കോളേജ് പഠനത്തിന് ശേഷമാണ് ഈ ജോലിയിലെത്തിയത്. പിന്നീട് ആത്മീയതയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.