5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hathras Stampede : ഹഥ്റസ് ദുരന്തം; അനുവദിച്ചതിനെക്കാൾ കൂടുതൽ ആളുകൾ പരിപാടിയിൽ പങ്കെടുത്തെന്ന് യുപി സർക്കാർ

Hathras Stampede More Devotees Present : ഹഥ്റസിലെ സത്സംഗ് പരിപാടിയിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ ആളുകൾ പരിപാടിയിൽ പങ്കെടുത്തതായി യുപി സർക്കാർ. പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Hathras Stampede : ഹഥ്റസ് ദുരന്തം; അനുവദിച്ചതിനെക്കാൾ കൂടുതൽ ആളുകൾ പരിപാടിയിൽ പങ്കെടുത്തെന്ന് യുപി സർക്കാർ
Hatras Stampede More Devotees Present (Image Courtesy - PTI)
abdul-basith
Abdul Basith | Published: 02 Jul 2024 20:45 PM

ഹഥ്റസിലെ സത്സംഗ് പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നൂറുകണക്കിന് ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി യുപി സർക്കാർ. അനുവദിച്ചതിനെക്കാൾ കൂടുതൽ ആളുകൾ പരിപാടിയിൽ പങ്കെടുത്തെന്ന് സംസ്ഥാന സർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. അധികൃതർ അനുവദിച്ചതിനെക്കാൾ കൂടുതൽ ആളുകൾ തടിച്ചുകൂടിയതിനാലാണ് തിക്കും തിരക്കുമുണ്ടായത് എന്ന് വാർത്താകുറിപ്പിൽ സംസ്ഥാന സർക്കാർ അറിയിച്ചു.

ഹഥ്റസ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ സർക്കാർ പൊതുജനങ്ങൾക്കായി രണ്ട് ഹെല്പ് ലൈൻ നമ്പരുകൾ പുറത്തിറക്കി. 05722227041, 05722227042 എന്നീ നമ്പരുകളാണ് പൊതുജനങ്ങളുടെ സഹായത്തിനായി പുറത്തിറക്കിയത്. ഹഥ്റസ് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും നൽകും. പരിപാടിയുടെ സംഘാടകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ 107 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 150 പേർ വരെ മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മരണപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഹഥ്റസിലെയും അടുത്തുള്ള എട്ടാ ജില്ലയിലെയും ആശുപത്രികളിലേക്ക് മാറ്റി. 18 പേർക്കാണ് നിലവിൽ പരിക്കേറ്റതായി സ്ഥിരീകരിച്ചിരിക്കുന്നത്.

Also Read : Hatras Stampede : യുപി ഹഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് 100ൽ അധികം പേർ മരിച്ചു

അപകടത്തെപ്പറ്റി ഒരു ദൃക്സാക്ഷി പറയുന്നതിങ്ങനെ, ‘ഞങ്ങൾ സത്സംഗിനു വന്നതാണ്. വലിയ ജനക്കൂട്ടമായിരുന്നു. പരിപാടി അവസാനിച്ചപ്പോൾ എല്ലാവരും പോകാൻ തുടങ്ങി. പുറത്തിറങ്ങാനുള്ള വഴി തീരെ ചെറുതായിരുന്നു. ആളുകൾ പുറത്തേക്കിറങ്ങാൻ ശ്രമിക്കവേ എന്തോ ബഹളം കേട്ടു. എന്താണെന്ന് മനസിലായില്ല. പുറത്ത് അഴുക്കുചാലിനോട് ചേർന്നാണ് റോഡ് നിർമിച്ചിരുന്നത്. ആളുകൾ അതിലേക്ക് വീണു. താഴെ വീണവർ ചതഞ്ഞരഞ്ഞു.’- ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ഹഥ്റസിലെ സിക്കന്ദർ റാവു, പുലറായി ഗ്രാമത്തിൽ സംഘടിപ്പിച്ച സത്സംഗ പരിപാടിക്കിടെയാണ് അപകടം സംഭവിക്കുന്നത്. സ്വയം പ്രഖ്യാപിത ആൾദൈവവും മതപ്രഭാഷകനുമായ ഭോലെ ബാബയാണ് പരിപാടി നടത്തിയത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ മരിച്ചരിൽ ഉൾപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നിരവധി പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സത്സംഗ പരിപാടിക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ എല്ലാവരും കൂട്ടത്തോടെ ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

പരിപാടി സംഘടിപ്പിച്ച പന്തലിനുള്ളിൽ ചൂടിനെ തുടർന്ന് ഊഷ്മാവ് വർധിച്ചു. ഇത് പന്തലിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ ഇടയാക്കി. ഇതെ തുടർന്ന് എല്ലാവരും കൂട്ടത്തോടെ ഇറങ്ങിയോടാൻ തുടങ്ങിയതോടെയാണ് അപകടം സംഭവിക്കുന്നത്.

അപകടത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രപതി ദ്രൗപതി മുർമു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചനം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ സമിതി രൂപീകരിക്കാൻ യോഗ്യ ആദിത്യനാഥ് നിർദേശം നൽകി. പരിപാടി നടത്താൻ സംഘാടകർ താൽക്കാലിക അനുമതി നേടിയിരുന്നുയെന്ന് അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂർ പറഞ്ഞു