5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MPs Salary Hike : എംപിമാർ എല്ലാവരും ഹാപ്പി അല്ലേ! ശമ്പളം 24% ഉയർത്തി; അലവൻസും പെൻഷനും കൂട്ടി

Lok Sabha, Rajya Sabha MPs Salary Hike : നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു എംപിമാർക്ക് ശമ്പളമായി ലഭിച്ചുകൊണ്ടിരുന്നത്. കൂടാതെ ദിവസ അലവൻസായി 2000 രൂപയും എംപിമാർക്ക് ലഭിച്ചിരുന്നു. ഇതാണ് കേന്ദ്രം 24% ഉയർത്തിയിരിക്കുന്നത്. 

MPs Salary Hike : എംപിമാർ എല്ലാവരും ഹാപ്പി അല്ലേ! ശമ്പളം 24% ഉയർത്തി; അലവൻസും പെൻഷനും കൂട്ടി
Lok SabhaImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 24 Mar 2025 18:32 PM

ന്യൂ ഡൽഹി : ലോക്സഭ, രാജ്യസഭ പ്രതിനിധികളായ പാർലമെൻ്റ് എംപിമാർക്കുള്ള ശമ്പളം വർധപ്പിച്ച് കേന്ദ്രം. എംപിമാരുടെ ശമ്പളം 24 ശതമാനം ഉയർത്തികൊണ്ട് പാർലമെൻ്ററികാര്യ മന്ത്രാലയം അറിയിപ്പ് ഇറക്കി. ഏപ്രിൽ ഒന്നാം തീയതി മുതൽ എംപിമാർക്ക് ലഭിക്കുക 1.24 ലക്ഷം രൂപയാണ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം ഇനത്തിൽ എംപിമാർക്ക് ലഭിക്കുക. എംപിമാരുടെ ശമ്പളത്തിന് പുറമെ മുൻ എംപിമാരുടെ പെൻഷനും കേന്ദ്രം ഉയർത്തി. 25,000 രൂപയിൽ നിന്നും 31,000 രൂപയാക്കിയാണ് കേന്ദ്രം ഉയർത്തിയത്.

ശമ്പളവും, പെൻഷനും വർധിപ്പിച്ചതിന് പുറമെ എംപിമാർക്കുള്ള ദിവസ അലവൻസും കേന്ദ്രം ഉയർത്തി. 2000 രൂപയായിരുന്നു ഡെയ്ലി അലവൻസ് 2,500 രൂപയാക്കി വർധിപ്പിച്ചു. ഇത് കൂടാതെ അഞ്ച് വർഷത്തിൽ കൂടുതൽ പാർലമെൻ്റ് അംഗമായിരുന്നവർക്ക് നൽകുന്ന പ്രത്യേക അലവസും 2,500 രൂപയാക്കി ഉയർത്തിട്ടുണ്ട്.

ALSO READ : Yashwant Varma: പണമിടപാട് വിവാദം; ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു

പാർലമെൻ്ററികാര്യ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പ്

Mp Salary Hike Notification

നേരത്തെ പാർലമെൻ്റ് അംഗത്തിന് ലഭിച്ചിരുന്ന ആകെ ശമ്പളം 2.3 ലക്ഷം രൂപയാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ശമ്പളത്തിനും അലവൻസിനും പുറമെ സ്റ്റാഫ് അംഗങ്ങൾക്കായി നൽകുന്ന 40,000 രൂപയും കേന്ദ്രം നൽകും. എന്നാൽ ഇന്ധന ചിലവ്, വാടക, വൈദ്യുതി ചാർജ് തുടങ്ങിയവ എല്ലാം കഴിഞ്ഞ് കടം വാങ്ങിക്കേണ്ട സ്ഥിതിയാണെന്നാണ് അന്ന് അഭിമുഖത്തിൽ കോൺഗ്രസ് എംപി പറഞ്ഞത്.