5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News : ഡ്രൈവറില്ലാതെ മദ്യപിക്കാനെത്തുന്നവരെ കൃത്യമായി വീട്ടിൽ എത്തിക്കണം; ബാറുടമകൾക്ക് വിചിത്ര നിർദേശവുമായി പോലീസ്

Coimbatore Police New Guidelines For Liquor Shops And Bar : മദ്യപിച്ച് വാഹനമോടിച്ച് നിരവധി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത്.

Viral News : ഡ്രൈവറില്ലാതെ മദ്യപിക്കാനെത്തുന്നവരെ കൃത്യമായി വീട്ടിൽ എത്തിക്കണം; ബാറുടമകൾക്ക് വിചിത്ര നിർദേശവുമായി പോലീസ്
Representational Image (Image Courtesy : Rafael Elias/Moment/Getty Images)
jenish-thomas
Jenish Thomas | Published: 29 Aug 2024 19:18 PM

കോയമ്പത്തൂർ : ബാറിൽ പോയി മദ്യപിക്കുന്നവർക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ടാണ് മദ്യപിച്ചതിന് ശേഷം വീട്ടിലേക്കോ മറ്റ് ഇടങ്ങളിലേക്കോ ഉള്ള യാത്ര. മദ്യപിച്ച വാഹനം ഓടിക്കുന്നത് പോലീസ് കണ്ടെത്തിയാൽ പിഴയ്ക്ക് പുറമെ ലൈസെൻസ് റദ്ദാക്കൽ തുടങ്ങിയ വലിയ നടപടികൾ നേരിടേണ്ടി വരും. ഇത് കൂടാതെ മദ്യപിച്ച വാഹനമോടിക്കുന്നവർ വലിയ അപകടങ്ങൾ വരുത്തിവെക്കുകയും ചെയ്യും. അതുകൊണ്ട് ബാറിൽ ഇരുന്ന സ്വസ്ഥമായി മദ്യപിക്കാമെന്ന് കുരതുന്നവർ അത് വേണോ എന്ന് രാണ്ടമത് ചിന്തിക്കുകയും ചെയ്യും. എന്നാൽ ബാറിൽ പോയി മദ്യപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് തമിഴ്നാട്ടിലെ കോയമ്പത്തൂർ പോലീസ് നൽകുന്നത്.

ഇനി മുതൽ കോയമ്പത്തൂർ നഗരത്തിലെ ബാറുകളിലോ വൈൻ ഷോപ്പുകളിലോ വാഹനത്തിലെത്തി മദ്യപിക്കുന്നവരെ തിരികെ വീട്ടിലെത്തിക്കാനുള്ള ഉചിത ക്രമീകരണം ബാറുടമയോ മാനേജ്മെൻ്റോ എടുക്കണമെന്ന് പോലീസ് നിർദേശിച്ചിരിക്കുന്നത്. സ്വന്തം വാഹനത്തിൽ എത്തുന്നവരെ മദ്യപിച്ചതിന് ശേഷം തിരികെ വാഹനമോടിക്കാൻ അനുവദിക്കരുത്. മറ്റൊരു ഡ്രൈവറെ ഏർപ്പാടാക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബദൽ സംവിധാനം ഉറപ്പ് വരുത്തുകയോ ചെയ്യണമെന്ന് കോയമ്പത്തൂർ പോലീസിൻ്റെ നിർദേശം.

ALSO READ : Viral Video: പൊതുസ്ഥലത്ത് മദ്യപാനം, ഒടുവിൽ ചൂലെടുക്കേണ്ടി വന്നു…; മദ്യപാനികളെ അടിച്ചോടിച്ച് സ്ത്രീകൾ, വീഡിയോ

നഗരത്തിലെ ബാറുടമകളും ചേർന്നാണ് പോലീസ് ഈ തീരുമാനമെടുത്തിരിക്കുന്നത്. മദ്യപിച്ച വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്ന നിരവധി കേസുകളാണ് നഗരപരിധിക്കുള്ളതെന്നാണ് പോലീസ് അറിയിക്കുന്നത്. ഈ നിർദേശങ്ങൾക്ക് പുറമെ പബ്ബുകളിലും മറ്റ് ഇടങ്ങളിലും വ്യാപകമാകുന്ന മയക്കുമരുന്ന ഉപയോഗം തടയുന്നതിന് വേണ്ടിയുള്ള സഹായവും നടപടികളും ബാർ മാനേജുമെൻ്റുകളുടെ ഭാഗത്ത് നിന്നുമുണ്ടാകണം. മദ്യപിച്ച് ബാറിൽ ആരേലും ബഹളമോ മറ്റ് ബുദ്ധിമുട്ടുകളോ സൃഷ്ടിക്കുകയാണെങ്കിൽ ഉടൻ പോലീസിന് വിവരം നൽകണമെന്നും ജില്ല പോലീസ് അധികാരി നിർദേശം നൽകി.

കൂടാതെ ബാറിൻ്റെയും പബ്ബുകളുടെയും എല്ലാ മേഖലയിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കണം. സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് ഒരു മാസമെങ്കിലും കരുതിവെക്കണം. നിർദേശക്കുന്ന കാര്യങ്ങളിൽ ബാർ, പബ്ബ് മാനേജുമെൻ്റുകളിൽ വീഴ്ച വരുത്തി മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സ്ഥാപനത്തിൻ്റെ ലൈസെൻസ് ഉടൻ തന്നെ റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു.