5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Happy Birthday Rahul Gandhi: രാഹുല്‍ ഗാന്ധിക്ക് ഇന്ന് 54ാം പിറന്നാള്‍; ജനനായകന് ആശംസകള്‍

Rahul Gandhi's 54th Birth Day Today: 2004ല്‍ രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നിന്ന് ആദ്യമായി ജനവിധി തേടി. അന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുലിനെ കോണ്‍ഗ്രസിന്റെ കരുത്ത് എന്ന രീതിയില്‍ തന്നെയാണ് ജനം കണ്ടത്.

Happy Birthday Rahul Gandhi: രാഹുല്‍ ഗാന്ധിക്ക് ഇന്ന് 54ാം പിറന്നാള്‍; ജനനായകന് ആശംസകള്‍
shiji-mk
Shiji M K | Updated On: 19 Jun 2024 07:21 AM

രാഹുല്‍ ഗാന്ധിക്ക് ( Rahul Gandhi Birthday) ഇന്ന് 54ാം പിറന്നാള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ എത്തിയ പിറന്നാളിന് അല്‍പം മധുരം കൂടും. ശക്തമായൊരു പ്രതിപക്ഷത്തെ കെട്ടിപ്പടുക്കാന്‍ ഇത്തവണ ഈ അമ്പത്തിനാലുകാരന് സാധിച്ചിട്ടുണ്ട്. പോരാട്ടവീര്യത്തിന്റെ കരുത്തുമായി എന്നും യൗവനവുമായി തന്നെയാണ് രാഹുല്‍ അമ്പത്തിനാലിലേക്ക് നടന്നുകയറുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയില്‍ രാഹുല്‍ ഗാന്ധി എന്ന പേരിന് എല്ലാ വര്‍ഷത്തേക്കാളും ഉപരി ഇത്തവണ അല്‍പം കരുത്ത് കൂടിയിട്ടുണ്ട്.

1970 ജൂണ്‍ 19നാണ് (Rahul Gandhi Date of Birth) രാഹുലിന്റെ ജനനം. രാജീവ് ഗാന്ധിയുടെ (Rajeev Gandhi) സോണിയ ഗാന്ധിയുടെയും (Sonia Gandhi) മൂത്തപുത്രന്‍. ജനനം മുതല്‍ ഇന്ത്യയെ നയിക്കാന്‍ പിറന്നവന്‍ എന്ന ടാഗും രാഹുലിന് ചാര്‍ത്തി കിട്ടിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ മുത്തശി ഇന്ദിരാ ഗാന്ധി (Indira Gandhi) കൊല്ലപ്പെട്ടതും പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതും ആ ബാലനെ തളര്‍ത്തിയില്ല. തന്റെ ബാല്യത്തില്‍ തന്നെ രണ്ട് മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ രാഹുലിന് സാധിച്ചു.

അച്ഛനും അച്ഛമ്മയുമെല്ലാം നടന്ന അതേ പാതയിലൂടെ ചുവടുറപ്പിച്ചു നടന്നു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പിന്നീട് രാഹുല്‍ നടന്നുകയറിയത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണ്. 2004ല്‍ രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നിന്ന് ആദ്യമായി ജനവിധി തേടി. അന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുലിനെ കോണ്‍ഗ്രസിന്റെ കരുത്ത് എന്ന രീതിയില്‍ തന്നെയാണ് ജനം കണ്ടത്. 2014 വരെ തുടര്‍ച്ചയായി വിജയം കണ്ടെങ്കിലും 2019ല്‍ സ്മൃതി ഇറാനിയോട് രാഹുലിന് അമേഠിയില്‍ അടിയറവ് പറയേണ്ടി വന്നു. അന്ന് കൈതാങ്ങായത് വയനാട് ആണ്.

ആ തോല്‍വിക്ക് പിന്നാലെ രാഹുല്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന് കോണ്‍ഗ്രസിനെ അല്ല ഇന്‍ഡ്യ മുന്നണിയെ രാജ്യത്തെ ശക്തമായ പ്രതിപക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തിയത്. രാജ്യത്തെ സംഘപരിവാറിന്റെ കൈകളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുപാട് വിമര്‍ശനങ്ങളും രാഹുലിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. പിന്നീട് പരിഹസിച്ചവരെല്ലാം അദ്ദേഹത്തിന് കൈയ്യടിച്ച കാഴ്ചയാണ് രാജ്യം കണ്ടത്.

ഇത്തവണ അമേഠിയില്‍ മത്സരിക്കാതെ വരാണസിയിലും വയനാട്ടിലുമാണ് രാഹുല്‍ പോര്‍ക്കളം തീര്‍ത്തത്. രണ്ട് മണ്ഡലങ്ങളിലും മിന്നും വിജയം കാഴ്ചവെക്കാനും അദ്ദേഹത്തിനായി. വയനാടിനോട് തത്കാലത്തേക്ക് വിടപറയേണ്ടി വരുന്നുണ്ടെങ്കിലും തന്റെ സഹോദരിയെ കന്നി അങ്കത്തിന് അയച്ചാണ് രാഹുലിന്റെ മടക്കം.

അതിവേഗം ജനഹൃദയങ്ങളിലേക്ക് കുടിയേറിയ ജനങ്ങളുടെ പ്രിയങ്കരനായ നായകന് ജന്മദിനാശംസകള്‍.