Guillain Barre Syndrome: ഗില്ലന്‍ ബാരി സിന്‍ഡ്രോം; മഹാരാഷ്ട്രയില്‍ ഒരാള്‍ മരിച്ചു

Guillain Barre Syndrome Symptoms: ഇതുവരെ 67 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പൂനെ, പിംപ്രി-ചിഞ്ച് വാഡ് എന്നിവിടങ്ങളിലാണ്‌ നിലവില്‍ രോഗം പടര്‍ന്ന് പിടിക്കുന്നത്. രോഗബാധയുള്ള 21 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ നോറോ വൈറസ്, കാംപിലോബാക്ടര്‍ ജെജുനി തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Guillain Barre Syndrome: ഗില്ലന്‍ ബാരി സിന്‍ഡ്രോം; മഹാരാഷ്ട്രയില്‍ ഒരാള്‍ മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

24 Jan 2025 20:56 PM

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം രോഗം ബാധിച്ച് ഒരാള്‍ മരിച്ചു. പൂനെയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച 64 വയസുകാരിയാണ് മരിച്ചത്. സംസ്ഥാനത്ത് രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ 67 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പൂനെ, പിംപ്രി-ചിഞ്ച് വാഡ് എന്നിവിടങ്ങളിലാണ്‌ നിലവില്‍ രോഗം പടര്‍ന്ന് പിടിക്കുന്നത്. രോഗബാധയുള്ള 21 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ നോറോ വൈറസ്, കാംപിലോബാക്ടര്‍ ജെജുനി തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരുടെ രക്ത, സ്രവ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദമായ പരിശോധന നടത്തും. രോഗം പടര്‍ന്നുപിടിക്കുന്ന പ്രദേശത്ത് സര്‍വേ നടത്തുമെന്നും കുടിവെള്ളം ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന രോഗമാണ് ബില്ലന്‍ ബാരി സിന്‍ഡ്രോം. പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ബില്ലന്‍ ബാരി സിന്‍ഡ്രോം. ഈ രോഗം പിടിപ്പെട്ടാല്‍ വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തില്‍ പ്രകടിപ്പിക്കുക. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയുടെ കൈകാലുകള്‍ക്ക് ബലക്ഷയം, പക്ഷാഘാതം എന്നിവയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കഠിനമായ വയറുവേദനയോടെയാണ് ഭൂരിഭാഗം ആളുകളും ആശുപത്രിയിലെത്തിയതെന്നാണ് പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചത്.

Also Read: Kashmir Mystery Illness: കശ്മീരിലെ നി​ഗൂഢ രോ​ഗം; ഒരാളുടെ നില ​ഗുരുതരം, കണ്ടെയിൻമെന്റ് സോണായി ബദാൽ

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം?

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. ഈ രോഗം പിടിപ്പെടുന്ന ആളുകള്‍ക്ക് ബലഹീനത, കൈകാലുകളില്‍ മരവിപ്പ്, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

  1. ബലക്ഷയം
  2. വിരല്‍, കണങ്കാല്‍, കൈത്തണ്ട എന്നിവിടങ്ങളില്‍ മരവിപ്പ്
  3. നടക്കാനോ പടികള്‍ കയറാനോ ഉള്ള പ്രയാസം
  4. ഹൃദയമിടിപ്പ് ഉയരുക
  5. ശ്വാസ തടസം അനുഭവപ്പെടല്‍
  6. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്
  7. വയറിളക്കം
  8. ഛര്‍ദി

തുടങ്ങിയവയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോമിന്റെ പ്രധാന ലക്ഷണങ്ങള്‍. പലകേസുകളിലും കൈകകളിലോ കാലുകളിലോ ബലഹീനതയാണ് ആദ്യം അനുഭവപ്പെടുക എന്നും രോഗം വന്ന് ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങാന്‍ അഞ്ചോ ആറോ ദിവസങ്ങള്‍ എടുക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

Related Stories
Republic Day 2025: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി
Republic Day 2025: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥി, രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷ
Padma Awards 2025 : എംടിക്ക് പത്മവിഭൂഷണ്‍, ശ്രീജേഷിന് പത്മഭൂഷണ്‍, ഐഎം വിജയന് പത്മശ്രീ; പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Republic Day 2025: രാജ്യം ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് എങ്ങനെ എന്ന് അറിയാമോ? മുഖ്യാതിഥി ഈ രാജ്യത്ത് നിന്ന്
Republic Day 2025: റിപ്പബ്ലിക് ദിനം എന്നാലെന്ത്? റിപ്പബ്ലിക് ദിനാഘോഷത്തിൽ അറിയേണ്ടത്
Women Marry Eachother: കുടിയന്മാരായ ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടി; വീട് വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു
ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍
രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ
മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം