5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Guillain-Barre Syndrome: പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക; ഗില്ലൻ ബാരി സിൻഡ്രോമിന് കാരണമാകുന്നത് ഇവ, എയിംസ് ന്യൂറോളജിസ്റ്റ്

Guillain-Barre Syndrome: നിലവിൽ പൂനെയിൽ 100-ലധികം ജിബിഎസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രോ​ഗം ബാധിച്ച് സോളാപൂരിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. ആരോഗ്യ അധികൃതരുടെ കണക്കുകൾ അനുസരിച്ച്, കുറഞ്ഞത് 17 രോഗികളെങ്കിലും വെന്റിലേറ്ററിൽ കഴിയുകയാണ്. രോ​ഗം ബാധിച്ചവരിൽ ഏഴ് പേർ മാത്രമാണ് ആശുപത്രി വിട്ടത്.

Guillain-Barre Syndrome: പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക; ഗില്ലൻ ബാരി സിൻഡ്രോമിന് കാരണമാകുന്നത് ഇവ, എയിംസ് ന്യൂറോളജിസ്റ്റ്
Represental ImageImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 Feb 2025 10:29 AM

പൂനയിൽ പടർന്ന് പിടിക്കുന്ന ഗില്ലിൻ-ബാരെ സിൻഡ്രോം അഥവാ ജിബിഎസിന്റെ പ്രധാന കാരണം വൃത്തിഹീനമായ ഭക്ഷണവും വെള്ളവുമാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജിസ്റ്റ്. ഗ്യാസ്ട്രോഎന്റൈറ്റിസാണ് ഈ രോ​ഗത്തിന് പ്രധാന കാരണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ കണ്ടുപിടിത്തം. അതിനാൽ തന്നെ പൊതുജനങ്ങൾ പുറത്തുനിന്നുള്ള ഭക്ഷമം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

പ്രിതരോധശേഷിയുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്നും അധികൃതർ അറിയിച്ചു. പഴങ്ങളും പച്ചക്കറികളും ശരീയായ രീതിയിൽ കഴിക്കണമെന്നും ഡോ. സെഹ്‌റാവത്ത് പറഞ്ഞു. ഇവ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അവയിൽ ബാക്ടീരിയ വളർച്ചയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും അവർ ശുപാർശ ചെയ്യുന്നു. നിലവിൽ പൂനെയിൽ 100-ലധികം ജിബിഎസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം രോ​ഗം ബാധിച്ച് സോളാപൂരിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. ആരോഗ്യ അധികൃതരുടെ കണക്കുകൾ അനുസരിച്ച്, കുറഞ്ഞത് 17 രോഗികളെങ്കിലും വെന്റിലേറ്ററിൽ കഴിയുകയാണ്. രോ​ഗം ബാധിച്ചവരിൽ ഏഴ് പേർ മാത്രമാണ് ആശുപത്രി വിട്ടത്.

എന്താണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം ?

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയെയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം എന്നറിയപ്പെടുന്നത്. ഈ രോ​ഗം പക്ഷാഘാതത്തിലേക്കോ മരണത്തിലേക്കോ പോലും നയിച്ചേക്കാമെന്നാണ് ആരോ​ഗ്യ സംഘം പറയുന്നത്. ഏത് പ്രായക്കാരെയും ബാധിക്കുന്ന ഒന്നാണിത്. സാധാരണയായി ഇത് 30-50 വയസ്സിനിടയിലുള്ളവരെയാണ് ബാധിക്കുന്നത്.

കൈകാലുകൾക്ക് ബലക്ഷയം, വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ്, നടക്കാനോ പടികൾ കയറാനോയുള്ള ബുദ്ധിമുട്ട്, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം കഴിക്കാനുള്ള പ്രയാസം, വയറിളകം, ഛർദ്ദി എന്നിവയാണ് ഈ രോ​ഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ജിബിഎസിന്റെ ലക്ഷണങ്ങൾ മണിക്കൂറുകൾ, ദിവസങ്ങൾ അല്ലെങ്കിൽ ഏതാനും ആഴ്ചകൾകളെടുത്താണ് പുറത്തുവരുന്നത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ കഠിനമാകും. പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനതയോ തന്നെയാണ് ബലഹീനത അനുഭവപ്പെടുന്നത്.

ജിബിഎസുമായി ബന്ധപ്പെട്ട സങ്കീർണതകൾ

കാർഡിയാക് ആർറിഥ്മിയകൾ
രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ
ഗുരുതരമായ ദഹന പ്രശ്നങ്ങൾ
മൂത്രാശയ പ്രശ്നങ്ങൾ