Guidelines Bakrid : പൊതുസ്ഥലത്ത് നിസ്കരിക്കരുത്, ബലി നൽകാൻ പ്രത്യേക ഇടങ്ങൾ; ബലിപെരുന്നാളിനോടനുബന്ധിച്ച് മാർഗനിർദ്ദേശങ്ങളിറക്കി യുപി സർക്കാർ

Guidelines Bakrid : തെരുവുകളിലും പൊതുസ്ഥലങ്ങളിലും നിസ്കരിക്കരുത്, പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളിലല്ലാതെ ബലിനൽകരുത് തുടങ്ങി ബക്രീദിനോടനുബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുപി സർക്കാർ. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

Guidelines Bakrid : പൊതുസ്ഥലത്ത് നിസ്കരിക്കരുത്, ബലി നൽകാൻ പ്രത്യേക ഇടങ്ങൾ; ബലിപെരുന്നാളിനോടനുബന്ധിച്ച് മാർഗനിർദ്ദേശങ്ങളിറക്കി യുപി സർക്കാർ
Published: 

16 Jun 2024 09:16 AM

ബലിപെരുന്നാൾ ആഘോഷങ്ങളിൽ നിബന്ധനകളുമായി ഉത്തർപ്രദേശ് സർക്കാർ. പൊതുസ്ഥലത്തും തെരുവുകളിലും നിസ്കരിക്കാൻ അനുവാദമില്ല. പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളിലല്ലാതെ ബലിനൽകരുത് തുടങ്ങിയവയാണ് യോഗി സർക്കാരിൻ്റെ നിർദ്ദേശങ്ങൾ.

അനുമതിയില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ പാടില്ല. വിലക്കപ്പെട്ട മൃഗങ്ങളെയും കശാപ്പ് ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിരോധിത മൃഗങ്ങൾ ബലി നൽകപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ബലിതർപ്പണത്തിനു ശേഷമുള്ള മാലിന്യ നിർമാർജനത്തിന് കൃത്യമായ കർമപദ്ധതി ആവിഷ്കരിക്കണം.

Read Also: Kerala Rain Alert Today : വീണ്ടും മഴയെത്തുന്നു; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്

ഗതാഗതം സ്തംഭിപ്പിച്ച് നിസ്കരിക്കാൻ പാടില്ല. നേരത്തെ നിശ്ചയിച്ച ഇടങ്ങളിലാവണം നിസ്കാരം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ് ഈ ഉത്തരവ് എന്ന് സംസ്ഥാന സർക്കാർ പറയുന്നു. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ