Viral News: സ്ത്രീധനമായി കിട്ടിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരാചരമെന്ന് വരന്‍; പണം തിരികെ നല്‍കി; യുവാവിന് കയ്യടി
Groom Returns Dowry: ഫെബ്രു. 14നായിരുന്നു വിവാഹം. കരാളിയ എന്ന ഗ്രാമത്തില്‍ വച്ച് നികിത എന്ന യുവതിയെയാണ് പരംവീര്‍ വിവാഹം കഴിച്ചത്. ആചാരപ്രകാരം കുതിരപ്പുറത്ത് എത്തിയാണ് ഇദ്ദേഹം വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് ആരംഭിച്ചതു മുതല്‍ വധുവിന്റെ ബന്ധുക്കള്‍ നിരവധി സമ്മാനങ്ങള്‍ നല്‍കി

ജയ്സാൽമീർ: വിവാഹച്ചടങ്ങിനിടെ സ്ത്രീധനമായി കിട്ടിയ തുക തിരികെ നല്‍കി വരന്‍ മാതൃകയായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് സംഭവം. വിവാഹ ചടങ്ങുകൾക്കിടയിൽ സ്ത്രീധനമായി 5,51,000 രൂപയാണ് ലഭിച്ചത്. ചടങ്ങ് കഴിഞ്ഞയുടന്‍ വരന്‍ ആ പണം തിരികെ നല്‍കുകയായിരുന്നു. യുവാവിന്റെ ഈ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പരംവീര്‍ റാത്തോഡാണ് സ്ത്രീധനം തിരികെ നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയത്.
ഫെബ്രുവരി 14നായിരുന്നു വിവാഹം. കരാളിയ എന്ന ഗ്രാമത്തില്‍ വച്ച് നികിത ഭാട്ടി എന്ന യുവതിയെയാണ് പരംവീര്‍ വിവാഹം കഴിച്ചത്. തനത് ആചാരപ്രകാരം കുതിരപ്പുറത്ത് എത്തിയാണ് ഇദ്ദേഹം വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് ആരംഭിച്ചതു മുതല്‍ വധുവിന്റെ ബന്ധുക്കള്‍ വരന് നിരവധി സമ്മാനങ്ങള്‍ നല്‍കി.
ചുവന്ന പട്ട് കൊണ്ട് പൊതിഞ്ഞ ഒരു പ്ലേറ്റിലാണ് 5,51,000 രൂപ സ്ത്രീധനം ലഭിച്ചത്. സമൂഹത്തില്‍ സ്ത്രീധന സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നതില്‍ തനിക്ക് ദുഃഖം തോന്നിയെന്ന് പരംവീര്‍ പറഞ്ഞു. ചടങ്ങ് തടസപ്പെടാതിരിക്കാന്‍ അപ്പോള്‍ അത് നിരസിച്ചില്ല. അതിനുശേഷം തന്റെ പിതാവിനോടും മറ്റ് കുടുംബാംഗങ്ങളോടും പണം തിരികെ നല്‍കുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.




ധാരാളം പഠിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസാണ് ലക്ഷ്യം. വിദ്യാസമ്പന്നരായവര്‍ സമൂഹത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്നെ ആരാണ് മാറ്റം വരുത്തേണ്ടതെന്ന് തോന്നി. സ്വയം മാതൃക കാണിക്കണം. മാതാപിതാക്കളുടെ പിന്തുണ ലഭിച്ചു. തനിക്കും സഹോദരിയുണ്ട്. ഇത്തരം ദുരാചരങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമൂഹത്തില്‍ എങ്ങനെ മാറ്റം കൊണ്ടുവരുമെന്നും, നാം ഓരോരുത്തരും ഇതിനായി ശ്രമിക്കണമെന്നും പരംവീര്‍ വ്യക്തമാക്കി.
ആചാരങ്ങളുടെ ഭാഗമായി ഞാൻ ഒരു തേങ്ങയും ഒരു രൂപ നാണയവും മാത്രമേ സ്വീകരിച്ചുള്ളൂവെന്ന് പരംവീറിന്റെ പിതാവും കര്‍ഷകനുമായ ഈശ്വര്‍ സിങ്ങും പറഞ്ഞു. സ്ത്രീധനം എന്ന ദുരാചരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് നികിത ഭാട്ടി. വിവാഹത്തിന് ശേഷമാണ് നികിത പരീക്ഷയെഴുതിയത്.