Viral News: ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടോ? ഇന്‍സ്റ്റഗ്രാം കാമുകിയെ വിവാഹം ചെയ്യാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
Dubai Returned Groom Ghosted By Instagram Bride: അങ്ങ് പഞ്ചാബിലാണ് സംഭവം നടക്കുന്നത്. വരനായ ദീപക് കുമാറിന് ദുബൈയിലാണ് ജോലി. ജലന്ദര്‍ സ്വദേശിയാണ് ഈ 24 കാരന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ വധുവിനെ കണ്ടെത്തുന്നത്. പേര് മന്‍പ്രീത് കൗര്‍. ഈ യുവതിയെ വിവാഹം കഴിക്കുന്നതിനായി കുടുംബത്തെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയ ശേഷമാണ് യുവാവ് തനിക്ക് പറ്റിയ അമളി മനസിലാക്കുന്നത്.
വിവാഹം, ഒരുവിധം എല്ലാ ആളുകളുടെയും സ്വപ്‌നമാണത്. എന്നാല്‍ ഇന്നത്തെ കാലത്ത് പലര്‍ക്കും വിവാഹം നടക്കുന്നില്ല എന്നതാണ് പ്രശ്‌നം. നമുക്ക് പെണ്ണില്ലെടാ എന്ന് പറയുന്നവരാണ് ഭൂരിഭാഗം ആളുകളും. പെണ്ണില്ലെന്ന വിഷമമല്ലേ നിങ്ങള്‍ക്കുള്ളൂ. എന്നാല്‍ വിവാഹം കഴിക്കാന്‍ പെണ്ണുണ്ടായിരുന്ന ഒരാള്‍ക്ക് പറ്റിയ ചതിയെ കുറിച്ച് കേട്ട് നോക്കൂ.
അങ്ങ് പഞ്ചാബിലാണ് സംഭവം നടക്കുന്നത്. വരനായ ദീപക് കുമാറിന് ദുബൈയിലാണ് ജോലി. ജലന്ദര്‍ സ്വദേശിയാണ് ഈ 24 കാരന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ വധുവിനെ കണ്ടെത്തുന്നത്. പേര് മന്‍പ്രീത് കൗര്‍. ഈ യുവതിയെ വിവാഹം കഴിക്കുന്നതിനായി കുടുംബത്തെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയ ശേഷമാണ് യുവാവ് തനിക്ക് പറ്റിയ അമളി മനസിലാക്കുന്നത്.
ഡിസംബര്‍ ആറിനായിരുന്നു മന്‍പ്രീത് കൗറും ദീപക് കുമാറും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹത്തിലേക്കെത്തുന്നത്. എന്നാല്‍ ഇവര്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ല. എന്നിരുന്നാലും ചാറ്റിങ്ങിലൂടെയും കോളിലൂടെയും ദീപക് കുമാറും മന്‍പ്രീതും അടുത്തു. അങ്ങനെ ഒടുവില്‍ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ദീപക് ചോദിച്ചതും യുവതിയും സമ്മതം മൂളി. ഇതോടെ ദീപക് കുമാറിന്റെയും യുവതിയുടെയും അച്ഛനമ്മമാര്‍ ഫോണിലൂടെ സംസാരിക്കുകയും വിവാഹ തീയതി തീരുമാനിക്കുകയും ചെയ്തു.
മന്‍പ്രീതിന്റെ ബന്ധുക്കള്‍ വിവാഹത്തിന് 150 പേരെ കൊണ്ടുവരണമെന്ന നിബന്ധന ദീപക് കുമാറിന് മുന്നില്‍ വെച്ചിരുന്നു. മോഗയിലെ റോസ് ഗാര്‍ഡന്‍ പാലസ് ആണ് വിവാഹവേദി. അങ്ങനെ വിവാഹദിനത്തില്‍ 150 പേരെയും കൂട്ടി പാട്ടും ഡാന്‍സുമായി ദീപക് മോഗയിലെത്തി. എന്നാല്‍ എത്ര ശ്രമിച്ചിട്ടും റോസ് ഗാര്‍ഡന്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. വഴിയറിയുന്നതിനായി കാമുകിയെ വിളിച്ചു, ഉടന്‍ തന്നെ തന്റെ ബന്ധുക്കളെത്തുമെന്നാണ് മന്‍പ്രീത് ദീപകിനോട് പറഞ്ഞത്.
ഭാവിവധുവിന്റെ വാക്ക് കേട്ട് ദീപക് അവിടെ കാത്തുനിന്നത് അഞ്ച് മണിക്കൂര്‍. ഇതിനിടയില്‍ മന്‍പ്രീതിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ പന്തികേട് തോന്നിയ ദീപക് കുമാറും ബന്ധുക്കളും റോസ് ഗാര്‍ഡനെ കുറിച്ച് പ്രദേശവാസികളോട് ചോദിച്ചു. എന്നാല്‍ അങ്ങനെയൊരു പാലസ് ആ നാട്ടില്‍ ഇല്ലെന്നാണ് ലഭിച്ച മറുപടി. ഇതോടെ പറ്റിക്കപ്പെട്ടുവെന്ന് മനസിലായ ദിലീപും ബന്ധുക്കളും ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ തന്റെ സ്വപ്‌നങ്ങളും പ്രണയവും തകര്‍ന്നടിഞ്ഞത് ഉള്‍ക്കൊള്ളാന്‍ ഏറെ നേരത്തേക്ക് ദീപക് കുമാറിന് സാധിച്ചിരുന്നില്ല. ഏറെ നേരത്തിന് ശേഷമാണ് അയാള്‍ക്ക് സത്യം ഉള്‍ക്കൊള്ളാനായത്. ഒരുതരത്തിലും അവിശ്വസിക്കാനാകാത്ത തരത്തിലായിരുന്നു യുവതിയുടെയും ബന്ധുക്കളുടെയും പെരുമാറ്റമെന്നാണ് ദീപക് കുമാറിന്റെ പിതാവ് പ്രേംചന്ദിന്റെ പ്രതികരണം.
വിവാഹവുമായി ബന്ധപ്പെട്ട എല്ല കാര്യങ്ങളും തങ്ങള്‍ നോക്കിക്കോളാമെന്നാണ് അവര്‍ പറഞ്ഞത്. വിവാഹവേദി നിശ്ചയിച്ചതും ആളുകളെ ക്ഷണിച്ചതെല്ലാം ഫോണിലൂടെയായിരുന്നു. വിവാഹം മോഗയില്‍ വെച്ചായതിനാല്‍ എല്ലാം അവര്‍ തന്നെ ചെയ്തുകൊള്ളാമെന്ന് പറഞ്ഞു. കല്ല്യാണത്തിനായി 50,000 രൂപയും അവര്‍ക്ക് കൈമാറിയതായി പിതാവ് പറഞ്ഞു.
വക്കീലായി ജോലി ചെയ്യുകയാണെന്നും സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണെന്നുമാണ് യുവതി ദീപകിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.