5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: വരന്‍ ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകുന്നു, കാര്യമറിഞ്ഞ് വിവാഹം വേണ്ടെന്ന് പെണ്‍വീട്ടുകാര്‍

Marriage Viral Video: മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട മറ്റെല്ലാ ചടങ്ങുകളും വളരെ ഭംഗിയോടെ തന്നെ നടക്കുകയും ചെയ്തു. വരമാല ഇടുന്ന ചടങ്ങ് വരെ കാര്യങ്ങള്‍ നല്ല രീതിയില്‍ പോയി. എന്നാല്‍, ഈ ചടങ്ങ് അവസാനിച്ചതിന് പിന്നാലെയാണ് വരന്‍ തനി സ്വഭാവം പുറത്തെടുത്തത്.

Viral News: വരന്‍ ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകുന്നു, കാര്യമറിഞ്ഞ് വിവാഹം വേണ്ടെന്ന് പെണ്‍വീട്ടുകാര്‍
പ്രതീകാത്മക ചിത്രം (Image Credits: rvimages/Getty Images Creative)
shiji-mk
Shiji M K | Published: 05 Dec 2024 17:47 PM

വിവാഹത്തിനിടെ വധുവും വരനും തമ്മില്‍ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുന്ന നോര്‍ത്ത് ഇന്ത്യന്‍ റീലുകള്‍ കാണാറില്ലേ? പല വീഡിയോകളിലും ഇഷ്ടമില്ലാതെ വിവാഹത്തിനെത്തിയത് പോലെയാണ് വധുവോ വരനോ ഉണ്ടാകാറ്. ഇത് മാത്രമല്ല, വേറെയും പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ചില വിവാഹങ്ങള്‍ക്കിടെ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ വിവാഹത്തിനിടെയുണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഡല്‍ഹിയിലെ സാഹിബാബാദിലാണ് ഏറെ കോളിളക്കങ്ങള്‍ ഉണ്ടായ വിവാഹം നടന്നത്. വരന്റെ സ്വഭാവം കാരണം വിവാഹം മുടങ്ങുന്നതിലേക്കാണ് അവിടെ കാര്യങ്ങളെത്തിയത്.

ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞ് ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റിരുന്നു. ഇവിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇങ്ങനെ ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകുന്നതിനായി വരന്‍ പോകുന്നത് കണ്ടതോടെ വധുവിന് സംശയമായി. അങ്ങനെ കാര്യം അന്വേഷിച്ചപ്പോഴാണ് സത്യം പുറത്തുവരുന്നത്.

വിവാഹം നടക്കുന്ന മണ്ഡപത്തിന് പുറകിലായി വരന്റെ സുഹൃത്തുക്കള്‍ മദ്യപിക്കുന്നുണ്ടായിരുന്നു. ഇവരോടൊപ്പം മദ്യം കുടുക്കുന്നതിനായാണ് വരന്‍ ഇടയ്ക്കിടെ എഴുന്നേറ്റ് പോയിരുന്നത്. വിവരമറിഞ്ഞതോടെ വരനെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചു. വളരെ സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന ചടങ്ങിലേക്ക് പോലീസ് വരെ എത്തിച്ചേരേണ്ട സാഹചര്യമുണ്ടായി.

മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട മറ്റെല്ലാ ചടങ്ങുകളും വളരെ ഭംഗിയോടെ തന്നെ നടക്കുകയും ചെയ്തു. വരമാല ഇടുന്ന ചടങ്ങ് വരെ കാര്യങ്ങള്‍ നല്ല രീതിയില്‍ പോയി. എന്നാല്‍, ഈ ചടങ്ങ് അവസാനിച്ചതിന് പിന്നാലെയാണ് വരന്‍ തനി സ്വഭാവം പുറത്തെടുത്തത്. ഹാരമണിയിക്കുന്ന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ വരന്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞ് ഇടയ്ക്കിടെ മണ്ഡപത്തില്‍ നിന്ന് വരന്‍ ഇറങ്ങിപ്പോയത് എല്ലാവരിലും സംശയത്തിനിടയാക്കിയിരുന്നു.

Also Read: Delhi triple murders: അച്ഛന് ഇഷ്ടം പഠിപ്പിസ്റ്റായ മകളെ; ബന്ധുക്കളുടെ മുന്നിൽ വച്ച് അപമാനിച്ചു; മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തി 20-കാരന്‍

പിന്നീട് വധു തന്നെയാണ് തന്റെ വീട്ടുകാരോട് യുവാവ് എന്താണ് ചെയ്യുന്നതെന്ന് നോക്കിയിട്ട് വരാന്‍ പറഞ്ഞത്. അങ്ങനെ യുവതിയുടെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോള്‍ കാര്യം വെളിച്ചെത്തായി. മണ്ഡലപത്തിന് പിന്നിലിരുന്ന് മദ്യപിക്കുന്ന വരനെയും സുഹൃത്തുക്കളെയും കണ്ട യുവതിയുടെ വീട്ടുകാര്‍ ഇക്കാര്യം ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ കുടുംബം നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ബാത്ത്‌റൂമില്‍ പോയതായിരുന്നുവെന്നാണ് വരന്‍ പറഞ്ഞത്. ഈ സമയം അയാളുടെ സംസാരം അവ്യക്തവും പെരുമാറ്റത്തില്‍ പ്രശ്‌നങ്ങളും പ്രകടമായിരുന്നു. ഇതോടെ കാര്യങ്ങള്‍ വഷളായി. തര്‍ക്കം രൂക്ഷമായതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്.

കൂടാതെ വരന്‍ 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതായും യുവതിയുടെ വീട്ടുകാര്‍ വെളിപ്പെടുത്തി. ചടങ്ങുകള്‍ തുടരുന്നില്ല വിവാഹം വേണ്ടെന്ന് വെച്ചതായും വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു.