Wedding Calls Off: ‘അന്തസ്സിന് നിരക്കാത്ത പ്രവർത്തി’; ‘ചോളി കെ പിച്ചേ ക്യാഹേ..’ പാട്ടിന് നൃത്തം ചെയ്ത് വരൻ; കല്യാണം വേണ്ടെന്ന് വെച്ച് വധുവിന്റെ പിതാവ്
Bride's Father Calls of Wedding as Groom Dances to Choli Ke Piche Kyahe Song: വരന്റെ ഡാൻസിൽ പ്രകോപിതനായ വധുവിന്റെ പിതാവ് ഉടൻ തന്നെ പാട്ട് പ്ലേ ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു.

Representational Image
ന്യൂഡൽഹി: ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘ചോളി കെ പീച്ചേ ക്യാഹേ…’ എന്ന ഗാനത്തിന് വിവാഹ ചടങ്ങിൽ വരൻ നൃത്തം ചെയ്‍തത് മൂലം ഉണ്ടായ കോലാഹലങ്ങൾ ചെറുതൊന്നുമല്ല. ഡൽഹിയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളുടെ നിർബന്ധം മൂലമാണ് വരൻ ആ ഗാനത്തിന് നൃത്തം ചെയ്തത്. എന്നാൽ ആ തീരുമാനം ഇതുപോലൊരു സംഭവത്തിലേക്ക് നയിക്കുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. നൃത്തം കൊണ്ടെത്തിച്ചത് കല്യാണം തന്നെ മുടങ്ങുന്ന അവസ്ഥയിലേക്കാണ്.
കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആളുകളിൽ ചിലർ പറയുന്നത് ഇപ്രകാരമാണ്. ചടങ്ങിനിടെ ‘ചോളി കെ പിച്ചേ ക്യാഹേ…’ എന്ന ഗാനം പ്ലേ ചെയ്തതിന് പിന്നാലെ വരന്റെ സുഹൃത്തുക്കൾ വരനെ നൃത്തം ചെയ്യാനായി ക്ഷണിച്ചു. സുഹൃത്തുക്കൾ വിളിച്ചത് കൊണ്ട് തന്നെ വരന് അത് നിഷേധിക്കാൻ സാധിച്ചില്ല. ഒടുവിൽ വരൻ പാട്ടിന് ചുവടു വെച്ചു.
ALSO READ: ഇതെന്ത് മറിമായം! ഗംഗാ തീരത്ത് നിന്ന് ചെളി വാരി യുവാവ്, ലഭിച്ചതോ നാണയങ്ങൾ; വീഡിയോ വൈറൽ
കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ എല്ലാം വരന് പ്രോത്സാഹനം നൽകുകയും ചെയ്തു. എന്നാൽ വധുവിന്റെ അച്ഛന് ഇത് ഒട്ടും ബോധിച്ചിരുന്നില്ല. വരന്റെ ഡാൻസിൽ പ്രകോപിതനായ വധുവിന്റെ പിതാവ് ഉടൻ തന്നെ പാട്ട് പ്ലേ ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു.
തന്റെ കുടുംബത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു വരന്റെ പ്രവർത്തി എന്നാണ് പിതാവിന്റെ വാദം. ഇതിന് പിന്നാലെ അദ്ദേഹം വേദിയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. എന്നാൽ, വധുവിന് കല്യാണത്തിൽ നിന്ന് പിന്മാറാൻ താൽപര്യം ഉണ്ടായിരുന്നില്ല. ഇതൊരു സാധാരണ കാര്യം ആണെന്നും ഇക്കാര്യത്തിൽ പ്രകോപിതനാകേണ്ട കാര്യമില്ലെന്നും പറഞ്ഞ് അച്ഛനെ അനുനയിപ്പിക്കാൻ വധു ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല എന്ന് എൻടിടിവി റിപ്പോർട്ട് ചെയ്തു.