5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: മാലയില്‍ നിന്ന് നോട്ടുകള്‍ മോഷ്ടിച്ച കള്ളനെ പിന്തുടര്‍ന്ന് പിടിച്ച് വരന്‍; വീഡിയോ കാണാം

Groom Chases Thief Viral Video: മിനി ട്രക്ക് പിന്തുടര്‍ന്ന വരന്‍ വാഹനത്തിലേക്ക് ചാടിക്കയറുന്നതും റെയ്‌ലിങില്‍ മുറുകെ പിടിച്ച ശേഷം മുന്‍സീറ്റിലേക്ക് പ്രവേശിച്ച് ഡ്രൈവറെ ആക്രമിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Viral Video: മാലയില്‍ നിന്ന് നോട്ടുകള്‍ മോഷ്ടിച്ച കള്ളനെ പിന്തുടര്‍ന്ന് പിടിച്ച് വരന്‍; വീഡിയോ കാണാം
വരന്‍ കള്ളനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ (Image Credits: Screengrab)
shiji-mk
Shiji M K | Published: 25 Nov 2024 12:08 PM

വിവാഹത്തിനായി കുതിരപ്പുറത്ത് പോകുന്നതിനിടെ വരന്റെ കഴുത്തിലെ നോട്ടുമാലയില്‍ നിന്നും പണം മോഷ്ടിച്ച് കള്ളന്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ആചാരത്തിന്റെ ഭാഗമായി വരന്‍ കുതിരപ്പുറത്ത് വിവാഹ പന്തലിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് നോട്ടുമാലയില്‍ നിന്ന് കള്ളന്‍ നോട്ടുകള്‍ മോഷ്ടിച്ചത്. എന്നാല്‍ നോട്ടുകള്‍ മോഷണം പോയതിന് പിന്നാലെ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങിയ വരന്‍ കള്ളനെ പിന്തുടര്‍ന്നു.

Also Read: Viral News: നവവധുവിന്റെ ഭര്‍തൃവീട്ടിലേക്കുള്ള യാത്ര ട്രെയിനില്‍ നിലത്തിരുന്ന്; വിമര്‍ശനം

തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ തന്നെ കൊള്ളയടിക്കപ്പെട്ടതിന്റെ നിരാശയാണ് വരനെ കള്ളനെ പിന്തുടരാന്‍ പ്രേരിപ്പിച്ചത്. മിനി ട്രക്ക് ഓടിച്ചിരുന്നയാളാണ് മാലയില്‍ നിന്നും നോട്ടുകള്‍ മോഷ്ടിച്ചത്. ഈ ട്രക്കിലേക്ക് വരന്‍ ഓടി കയറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മിനി ട്രക്ക് പിന്തുടര്‍ന്ന വരന്‍ വാഹനത്തിലേക്ക് ചാടിക്കയറുന്നതും റെയ്‌ലിങില്‍ മുറുകെ പിടിച്ച ശേഷം മുന്‍സീറ്റിലേക്ക് പ്രവേശിച്ച് ഡ്രൈവറെ ആക്രമിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഡ്രൈവറുടെ ക്യാബിനിലേക്ക് കയറിയ വരന്‍ അയാളെ അടിക്കാന്‍ ആരംഭിച്ചു. ഈ സമയം വാഹനത്തിന് വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ ബൈക്കുമായെത്തിയ മറ്റൊരു യുവാവ് വഴി തടഞ്ഞു. തുടര്‍ന്ന് ആളുകള്‍ ഓടി കൂടി കള്ളനെ കൂട്ടത്തോടെ മര്‍ദിക്കുകയായിരുന്നു. മാലയില്‍ നിന്ന് മോഷണം പോയ നോട്ടുകള്‍ വരന് തിരികെ ലഭിക്കുകയും ചെയ്തു.