Grand Father Killed Infant : മേട മാസത്തിൽ ജനിച്ച കുട്ടി അശുഭലക്ഷണം; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ മുക്കിക്കൊന്നു
Grand Father Killed 38 Year Old Infant : മേടമാസത്തിൽ ജനിച്ച കുട്ടി അശുഭലക്ഷണമാണെന്ന അന്ധവിശ്വാസത്തെ തുടർന്ന് തമിഴ്നാട്ടിൽ 38 ദിവസം പ്രായമായ കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിൽ മുത്തച്ഛൻ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു. തമിഴ്നാട്ടിലെ അരിയലൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മേടമാസത്തിൽ ജനിച്ച കുട്ടി അശുഭലക്ഷണമാണെന്ന അന്ധവിശ്വാസത്തെ തുടർന്നാണ് മുത്തച്ഛൻ വീരമുത്തു ക്രൂരമായ കൊലപാതകം നടത്തിയത്. മുത്തച്ഛൻ അറസ്റ്റിലായി.
38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് വെള്ളത്തിൽ മുക്കിക്കൊന്നത്. മൂന്ന് ദിവസം മുൻപാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തത്. തുടർന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീരമുത്തു തന്നെ പൊലീസിൽ പരാതിനൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുത്തച്ഛൻ കുടുങ്ങുകയായിരുന്നു. ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തച്ഛൻ പൊലീസിനോട് വെളിപ്പെടുത്തി. ജ്യോതിഷിക്കായി തെരച്ചിൽ തുടരുകയാണ്.