5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maoists in Karnataka: കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് ധനസഹായം; ഏഴരലക്ഷം നല്‍കും

Financial Assistance for Maoists in Karnataka: കര്‍ണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവര്‍ക്ക് ഏഴരലക്ഷം രൂപയും കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട വയനാട് മക്കിമല സ്വദേശി ജിഷ, ജിഷയുടെ ഭര്‍ത്താവും തമിഴനാട് സ്വദേശിയുമായ വസന്ത് കുമാര്‍ എന്നിവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് സാമ്പത്തിക സഹായം അനുവദിക്കുക.

Maoists in Karnataka: കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് ധനസഹായം; ഏഴരലക്ഷം നല്‍കും
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Updated On: 10 Jan 2025 06:53 AM

ബെംഗളൂരു: കര്‍ണാടകയില്‍ ആയുധം വെച്ച് കീഴടങ്ങിയ ആറ് മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ ധനസഹായം നല്‍കും. മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ച പുനരധിവാസ സമിതിയും ചിക്കമംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ മീന നാഗരാജും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.

കര്‍ണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവര്‍ക്ക് ഏഴരലക്ഷം രൂപയും കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട വയനാട് മക്കിമല സ്വദേശി ജിഷ, ജിഷയുടെ ഭര്‍ത്താവും തമിഴനാട് സ്വദേശിയുമായ വസന്ത് കുമാര്‍ എന്നിവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് സാമ്പത്തിക സഹായം അനുവദിക്കുക.

വിവിധ ഘട്ടങ്ങളിലായാണ് ഈ തുക കൈമാറുക. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം രൂപ നല്‍കും. പിന്നീടുള്ള തുക രണ്ട് ഘട്ടങ്ങളിലായും കൈമാറും. മുന്ദഗാരു ലതയ്‌ക്കെതിരെ 85 കേസുകളും സുന്ദരി കുതലൂരുവനെതിരെ 71 ഉം, വനജാക്ഷി ബിഹോളെയ്‌ക്കെതിരെ 25 ഉം, മാരപ്പ അരോളിയ്‌ക്കെതിരെ 50 കേസുകളാണ് ഉള്ളത്. ജിഷയ്‌ക്കെതിരെ 18 ഉം, വസന്തിനെതിരെ ഒന്‍പത് കേസുകളുമുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയോടെയാണ് മുഖ്യമന്ത്രി സുദ്ധരാമയ്യയുടെ മുമ്പാകെ മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. സ്ത്രീകളെ ഡയറി സര്‍ക്കിളിന് സമീപത്തുള്ള മഹിള സാന്ത്വന കേന്ദ്രത്തിലും പുരുഷന്മാരെ ഫോറന്‍സിക് ലബോറട്ടറി സ്‌പെഷ്യല്‍ സെല്ലിലും ബുധനാഴ്ച രാത്രി പാര്‍പ്പിച്ചു. വ്യാഴാഴ്ച ഇവരെ ബെംഗളൂരുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

Also Read: Crime News: 500 രൂപയെ ചൊല്ലി തർക്കം, യുവാവ് അനുജനെ കുത്തിക്കൊലപ്പെടുത്തി

വിക്ടോറിയ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയതിന് ശേഷമായിരുന്നു ചിക്കമംഗളൂരു പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ എന്‍ഐഎ പ്രത്യോക കോടതി ജഡ്ജി ഗംഗാധറിന് മുമ്പാകെ ഹാജരാക്കിയത്. ശേഷം ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

അതേസമയം, കര്‍ണാടകയില്‍ ഇനിയും മാവോയിസ്റ്റുകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് പ്രവര്‍ത്തകനായ ചിക്കമംഗളൂരു ശൃംഗേരി കിഗ്ഗ സ്വദേശി കൊട്ടെഹൊണ്ട രവിയെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടതായിരുന്നു രവി. ഒരു വര്‍ഷം മുമ്പ് ഇയാള്‍ കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു.

സംഘത്തിനുള്ളിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു രവിയുടെ കൂടുമാറ്റം. എന്നാല്‍ പിന്നീട് സംഘത്തിലെ ഏഴംഗങ്ങളും കര്‍ണാടകയിലേക്കെത്തി. ഇവരുടെ നേതാവായ വിക്രം ഗൗഡ നവംബര്‍ 18ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ബാക്കി ആറുപേര്‍ കീഴടങ്ങുകയും ചെയ്തു.