Google Map Tragedy: പോകേണ്ടത് ​ഗോവയ്ക്ക് ​ഗൂ​ഗിൾ മാപ്പ് എത്തിച്ചത് കൊടുംകാട്ടിൽ; കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം

Google Maps Following Tragedy: ഫോണിലെ നെറ്റ്‌വർക്ക് നഷ്ടമായതോടെയാണ് വഴി തെറ്റിയെന്നുള്ള വിവരം മനസ്സിലാക്കിയത്. കാടിന് പുറത്തെത്താൻ ശ്രമിച്ചെങ്കിലും രാത്രിയായതോടെ യാത്ര ദുഷ്കരമായി മാറി. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ്‌ നോക്കി വാഹനമോടിച്ച് പണിതീരാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് പേർ മരിച്ചിരുന്നു.

Google Map Tragedy: പോകേണ്ടത് ​ഗോവയ്ക്ക് ​ഗൂ​ഗിൾ മാപ്പ് എത്തിച്ചത് കൊടുംകാട്ടിൽ; കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം

വനത്തിനുള്ളിൽ അകപ്പെട്ട കുടുംബം (Image Credits: Social Media)

Published: 

07 Dec 2024 10:59 AM

യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിന് ​​വഴികാട്ടിയായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ​ഗൂ​ഗിൾ മാപ്പാണ്. ​എന്നാൽ ഈ ​ഗൂ​ഗിൾ മാപ്പ് നോക്കി അപകടത്തിൽപ്പെട്ടവരുടെ വാർത്തയാണ് അടുത്തിടെയായി ചർച്ചയാവുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ വീണ്ടു ഗൂ​ഗിൾ മാപ്പ് നോക്കി അപകടത്തിൽപ്പെട്ട മറ്റൊരു കുടുംബത്തിൻ്റെ വാർത്തയാണ് പുറത്തുവരുന്നത്. ​മാപ്പ് നോക്കി ഗോവയിലേയ്ക്ക് പോയ കുടുംബം ഒടുവിൽ എത്തിപ്പെട്ടത് കൊടും കാടിനുള്ളിലാണ്. ബീഹാറിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് വഴിതെറ്റി കാടിനുള്ളിൽ പെട്ടത്.

എന്നാൽ കാടിനുള്ളിൽ പെട്ട ഇവർക്ക് ഒരു രാത്രി മുഴുവൻ കാറിനുള്ളിൽ കഴിയേണ്ടി വന്നു. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിലാണ് സംഭവം. ഏകദേശം എട്ട് കിലോമീറ്ററോളം കുടുംബം വനത്തിനുള്ളിലേക്ക് പോയി. പിന്നീട് ഫോണിലെ നെറ്റ്‌വർക്ക് നഷ്ടമായതോടെയാണ് വഴി തെറ്റിയെന്നുള്ള വിവരം മനസ്സിലാക്കിയത്. കാടിന് പുറത്തെത്താൻ ശ്രമിച്ചെങ്കിലും രാത്രിയായതോടെ യാത്ര ദുഷ്കരമായി മാറി.

കാട്ടിനുള്ളിൽ ഏകദേശം 4 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഒടുവിൽ അവർ മൊബൈൽ നെറ്റ്‌വർക്ക് കവറേജുള്ള സ്ഥലം കണ്ടെത്തുന്നത്. എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരിൽ ലോക്കൽ പോലീസിനെ കുടുംബം വിവരമറിയിച്ചു. പിന്നീട് കാട്ടിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ അധികൃതർ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ്‌ നോക്കി വാഹനമോടിച്ച് പണിതീരാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് പേർ മരിച്ചിരുന്നു.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലൂടെ സഞ്ചരിച്ച കാർ 50 അടി ഉയരത്തിൽ നിന്ന് രാംഗംഗ നദിയിലേക്ക് വീഴുകയായിരുന്നു. പണി തീരാത്ത പാലം അടച്ചിടാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് ചൂണ്ടികാട്ടിയത്. സംഭവത്തിൽ സംസ്ഥാന പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. അപകടം നടന്നതിന് പിറ്റേ ദിവസം പ്രദേശവാസികളാണ് അപകടത്തിൽപെട്ട കാർ കണ്ടത്.

 

 

Related Stories
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?