Google Map : ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ചാണ് യുവാക്കൾ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.

Google Map : ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പകടം നടന്ന സ്ഥലം, അപകടത്തിൽപെട്ട കാർ (image credits: Twitter)

Published: 

25 Nov 2024 11:25 AM

​ഗൂ​ഗിൾ മാപ്പ് നോക്കി പോകുന്നവരാണ് നാം മിക്കവരും. എന്നാൽ പലപ്പോഴും ഇത് തെറ്റായ ദിശയിലേക്ക് നമ്മളെ എത്തിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ ദിശയിലൂടെ സഞ്ചരിച്ച് പല അപകടങ്ങളും സംഭവിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് എത്തുന്നത്. ​ഗൂ​ഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ചാണ് യുവാക്കൾ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.

ഫരീദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്. ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ പോവുകയായിരുന്നു. ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു യാത്ര. അങ്ങനെയാണ് പണി തീരാത്ത ഫ്‌ളൈഓവറിലേക്ക് വാഹനമോടിച്ചെത്തിയത്. രാംഗംഗ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലമാണ് അത്. ഇതിലൂടെ പോയ ഇവർ കാര്‍ മറിഞ്ഞ് രാംഗംഗ നദിയിലേക്ക് വീഴുകയായിരുന്നു. പാലത്തിന്‍റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അമിത് കുമാർ, സഹോദരൻ വിവേക് ​​കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

 

Also Read-Viral News: നവവധുവിന്റെ ഭര്‍തൃവീട്ടിലേക്കുള്ള യാത്ര ട്രെയിനില്‍ നിലത്തിരുന്ന്; വിമര്‍ശനം

പിറ്റേദിവസം പ്രദേശവാസികളാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. ഉടനെ തന്നെ വിവരം പോലീസിനെ അറിയിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. അതേസമയം പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറയുന്നു.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ