സ്വര്‍ണവില ഇടിയുന്നു; ആശ്വാസത്തിന് വകയായോ?
മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയോളം സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. 560 രൂപയാണ് കുറഞ്ഞത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണിവില 53200 രൂപയാണ്. എന്നാല്‍ ഈ കുറവ് താത്കാലികം മാത്രമാകാനാണ് സാധ്യത. സ്വര്‍ണവിലയിലെ കുതിപ്പ് ഇപ്പോഴൊന്നും അവസാനിക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതുപോലെ തുടര്‍ന്നാല്‍ സ്വര്‍ണവില 60000 കടക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടാകുന്നത്. പവന് കഴിഞ്ഞ ദിവസം മാത്രം 800 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വിപണി നിരക്ക് ആദ്യമായി 53000 ത്തിലെത്തുകയും ചെയ്തിരുന്നു.
മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്.