5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bangalore Rape Case: വീണ്ടും ക്രൂരത ,ലിഫ്റ്റ് വാഗ്‌ദാനം നല്‍കി വിദ്യാർഥിയെ പീഡിപ്പിച്ചു; പ്രതിയെ തിരിഞ്ഞ് പൊലീസ്

Bangalore Rape Case : ബൈക്കിൽ വന്ന പ്രതി ലിഫ്റ്റ് വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയായിരുന്നു എന്നും, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഡീഷണൽ പോലീസ് കമ്മീഷണർ രാമൻ ഗുപ്ത മാധ്യമങ്ങളെ അറിയിച്ചു.

Bangalore Rape Case: വീണ്ടും ക്രൂരത ,ലിഫ്റ്റ് വാഗ്‌ദാനം നല്‍കി വിദ്യാർഥിയെ പീഡിപ്പിച്ചു; പ്രതിയെ തിരിഞ്ഞ് പൊലീസ്
(Image Courtesy: Pinterest)
nandha-das
Nandha Das | Updated On: 18 Aug 2024 21:27 PM

ബെംഗളൂരുവിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ വന്ന പ്രതി ലിഫ്റ്റ് വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയായിരുന്നു. നഗരത്തിലെ സ്വകാര്യ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. കോറമംഗലയിൽ സുഹൃത്തക്കൾ സംഘടിപ്പിച്ച പാർട്ടിയിൽ നിന്നും മടങ്ങവേ പുലർച്ചെ ഒന്നിനും ഒന്നരയ്ക്കും ഇടയിലായിരുന്നു സംഭവം.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അഡിഷണൽ പോലീസ് കമ്മീഷണർ രാമൻ ഗുപ്ത മാധ്യമങ്ങളോട്
പറഞ്ഞു. കേസിൽ ഒരാളെ മാത്രമാണ് പ്രതിയെന്ന് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പോലീസ് അറിയിച്ചു. പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുന്നതായും പോലീസ് പറഞ്ഞു.

ALSO READ: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; ചൊവ്വാഴ്ച വാദം കേൾക്കും

അടുത്തിടെ കൊൽക്കത്തയിൽ വനിത ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും ഇന്ത്യൻ ജനത കരകയറിയിട്ടില്ല. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ ഓഗസ്റ്റ് 9ന് പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം നടന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചു.